കവിത: യേശുവിൻ പക്ഷം | രാജൻ പെണ്ണുക്കര
പക്ഷമുണ്ട് എവിടെ
തിരിഞ്ഞാലും പക്ഷമുണ്ട്,
എനിക്കെന്റേതായ
പക്ഷമില്ലെന്നൊതിയാലും,
ഒളിച്ചിരിക്കുന്നല്ലൊ-
അതിലൊരേകാകി പക്ഷം.!
വീട്ടിലും കാണുന്നു
ബഹുവിധ പക്ഷം!
മാറ്റമില്ലാതിന്നും
യഥേഷ്‌ടമഹോ തുടരുന്നു
നാനാ പക്ഷങ്ങൾ ചുറ്റിലും..…