കവിത: നീറുന്ന ഓർമ്മയിൻ നനവുകൾ | രാജൻ പെണ്ണുക്കര

 

Download Our Android App | iOS App

ള്ളിലെനൊമ്പരം
കാണുവാനാകുമോ
ആരോടുചൊല്ലുമെൻ
സങ്കടങ്ങൾ… ഇനി

post watermark60x60

കണ്ണീരിൻചാലുകൾ
ഇന്നുമുണ്ട് കവിളിൽ
കരയുവാൻ ഒട്ടുമേ
കണ്ണീരില്ല…. ഇനിയും

ഹൃത്തിലെ മുറിവുകൾ
ഉണങ്ങുന്നില്ലിനിയും
നീറുന്നുണ്ടിന്നുമെൻ
ഓർമ്മയിൻ നനവിൽ

മറക്കുവാൻ തോന്നുന്ന
ഓർമ്മകളിന്നും
അയവിറക്കുന്നു ഞാൻ
അറിയാതിന്നും…. എന്നും

പിടയ്ക്കുന്ന ഹൃത്തിന്റ
പൊരുളൊന്നറിയുവാൻ
ശ്രമിച്ചില്ലയാരുമേ
ഈയുലകിൽ

സോദരർ കാണിച്ച
ചേഷ്ടകളിന്നും
മറയാതെ നിൽക്കുന്നു-
എന്റെ മുന്നിൽ…. ഇന്നും

പറയുവാനൊത്തിരി
കാര്യങ്ങളുണ്ടിനി
കേൾക്കുവാനോ ആരും
ഇല്ലീ…ഭൂവിൽ

സത്യങ്ങളെല്ലാം
പറഞ്ഞിടും ഞാനെൻ
യേശുവിൻ മുന്നിൽ
നിന്നിടുമ്പോൾ…അന്ന്

ഒത്തിരി ഒത്തിരി
പരിഭവമുണ്ടിന്നും
പറയുകയെല്ലാം
എന്നാൽ അസാദ്ധ്യം

ഒരുനാൾ യേശുവിൻ
മാർവിൽ ചാരിഞാൻ
ചൊല്ലിടുമെല്ലാം
മെല്ലെയ കാതിൽ…ചൊല്ലി…

ഹൃത്തിലെ നൊമ്പരം
നന്നായ് അറിയുന്ന
താതനിന്നുണ്ടല്ലോ
എന്നരികിൽ.

മാലോകരെല്ലാരും
കൈവിട്ടെന്നാകിലും
ചാരെ നിൽക്കുമെൻ
യേശുനാഥൻ…..എന്റെ

ആരോടും ചൊല്ലുവാൻ
ആകില്ലെൻ വ്യഥകൾ
ആരൊന്നളന്നിടും
ആഴമതിൻ വ്യാപ്തിയും.

എല്ലാം അറിയുന്ന
നാഥന്റെ കരങ്ങളിൽ
അർപ്പിക്കുന്നേ…
ഞാനെൻ സങ്കടങ്ങൾ….എല്ലാം

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

You might also like
Comments
Loading...