കവിത: യേശുവിൻ പക്ഷം | രാജൻ പെണ്ണുക്കര

ക്ഷമുണ്ട് എവിടെ
തിരിഞ്ഞാലും പക്ഷമുണ്ട്,
എനിക്കെന്റേതായ
പക്ഷമില്ലെന്നൊതിയാലും,
ഒളിച്ചിരിക്കുന്നല്ലൊ-
അതിലൊരേകാകി പക്ഷം.!

post watermark60x60

വീട്ടിലും കാണുന്നു
ബഹുവിധ പക്ഷം!
മാറ്റമില്ലാതിന്നും
യഥേഷ്‌ടമഹോ തുടരുന്നു
നാനാ പക്ഷങ്ങൾ ചുറ്റിലും..

സഭയിലും ഉണ്ടല്ലോ ബഹുമതപക്ഷം
പണ്ഡിതനും പാമരനുമെന്നോരു പക്ഷം
ദാരിദ്രനും ധനവാനുമെന്ന വേറൊരുപക്ഷം
ബലവാനും ബലഹീനനുമെന്ന ന്യുനപക്ഷം…

Download Our Android App | iOS App

സത്യമേതെന്നറിയാത്തൊരു കൂട്ടം
പെട്ടു പോകുന്നു ഉപദേശിയിൻ പക്ഷം.
സെക്രട്ടറിയുടെ പ്രയത്നത്താൽ
സഭയുടെ നടുകളത്തിൽ
മുളയ്ക്കുന്നോരെതിർ പക്ഷംi

പാതിരിയെ നീണാൾ വാഴിക്ക്‌യുവാൻ
കുശുകുശുക്കുന്നു അതിലൊരുപക്ഷം…
നെട്ടോട്ടം ഓടുന്നഹോ ചിലർ
ചെവിയിലും മന്ത്രിക്കുന്നു
നിരാലംബരാം നിർബലപക്ഷം..

കപടസ്നേഹത്തിൻ ചതിക്കുഴി
പ്രകടനത്തിനർത്ഥം
തിരിച്ചറിയാത്ത പാവം-
അജഗണത്തിൻ ക്ഷീരം
കറന്നൂറ്റിയെടുത്തറവുശാലയിൽ
വിൽക്കുന്ന അജപാലകന്മാർ
എല്ലാമൊരുപക്ഷം.

നൊന്തുപേറ്റ അമ്മയുടെ
ഈറ്റുനോവെന്തെന്നറിയാതെ
വന്നുകയറികൂടിയൊരുകൂട്ടം …
മേനി വിയർക്കാതുള്ള
അന്യന്റെ സമ്പാദ്യങ്ങൾ
തട്ടിയെടുക്കാൻ
ശ്രമിക്കുന്നു നിരന്തരം
തന്ത്രശാലികളെന്നു
മറുപേരുള്ളോരുപക്ഷം

ഭൂരിപക്ഷം നോക്കി
നീതിന്യായ സത്യത്തിൻ
പരിപാവന മുഖം വികൃതമാക്കി
കരി തേക്കുവാൻ കച്ചകെട്ടി
ഇറങ്ങിയവരെല്ലാം ഒരുപക്ഷം.

സത്യത്തിൻ പക്ഷം ചേരാൻ
കാണുന്നില്ല ഒരുമാത്രപക്ഷം.
നീതിസൂര്യനാം നിൻതിരു മുൻപിൽ
കണ്ണടച്ച് ഇരുട്ടാക്കുന്ന
വേന്തിരന്മാരെല്ലാം ഒരുപക്ഷം

സത്യത്തിൻ ഉറച്ചെന്നാൽ
തച്ചുടച്ചീടുവാൻ തന്ത്രങ്ങൾ
മെനെയുന്ന വേറോരുപക്ഷം..

ഒന്നും ഉരിയാടാതിരുന്നു
പല്ലിളിക്കും പുരുഷനെ നോക്കി
ചറപറാ ചോദ്യമെയ്യുന്നു
സോദരിപക്ഷം.

തിരിച്ചറിവില്ലാത്ത, എന്തിനും
ഏതിനും കൈപൊക്കയും
നീട്ടുകയും ചെയ്യുന്ന പാവകളാം
ആണുങ്ങളെല്ലാം ഒരുപക്ഷം..

നിറഭേദമേതുമില്ല പല
പക്ഷത്തിൻ കളികൾ
പാരിതിലിന്നും യഥേഷ്ടം
തുടരുന്നല്ലോ സദാ കഷ്ടം!!

യേശു എൻ പക്ഷമായി
തീർന്നിടുമേന്നു പാടുവാൻ
കാണുന്നില്ലൊരു ലഘുപക്ഷം.

ഇതുതന്നെയാണ്
ഈലോകത്തിൻ മുന്നിൽ
എനിക്കിന്നും പറയുവാനുള്ള സത്യം…..

-ADVERTISEMENT-

-ADVERTISEMENT-

You might also like