കവിത: കലണ്ടർ | രാജൻ പെണ്ണുക്കര
ഒരിക്കലുമാർക്കും വേണ്ടാത്ത -
വനായി തീരുന്ന ദിനം,
ഒരാണ്ട് ചെയ്ത സേവനം
പോലും മറക്കുന്ന ദിനം.
ഞാനില്ലെങ്കിൽ ഒന്നുമില്ലെന്നുകരുതി
എന്നെ മറിച്ചു നോക്കി കാര്യങ്ങൾ
ചെയ്തവർക്കും വേണ്ടാതായി,
എന്റെ മാറിൽ കുത്തിവരച്ചവർക്കും
വേണ്ടാത്തവനായി…