കവിത: കത്തുന്ന തിരികൾ… | രാജൻ പെണ്ണുക്കര
സഹിച്ചുഞാനെല്ലാം മൗനമായി
എൻ കൃശഗാത്രം കത്തിയമരുമ്പോഴും...
ഒന്നുമുരിയാടിയില്ലെന്നോടാരും
ഒരുവാക്കും മിണ്ടിയില്ല ഞാനും...
ഈ സഹനം സ്വയത്തിനല്ല-
മാറ്റാർക്കൊവേണ്ടി
കരിഞ്ഞുതീർന്നെൻ മേനിയും...
എന്നിലെ ജീവനാഡിയും
കത്തിതീർന്നുപോയി ചൂടിനാൽ..…