കവിത: മനുഷ്യാ നിൻ പൊയ്മുഖം | രാജൻ പെണ്ണുക്കര

മൗനമാം എൻ ഹൃദയം വാചാലമായിടും
ഓര്‍മ്മയിൽ തിരകൾ അടിയ്ക്കുമ്പോഴൊക്കെയും.
നിയന്ത്രിപ്പാൻ ആവതല്ലേ എന്നാലതിൻ ഗർജ്ജനം
വിഴുങ്ങുവാൻ അലറുന്നെൻ പിന്നാലെ നിരന്തരം…

post watermark60x60

എരിവോന്നു കൂട്ടിടാൻ ആളുണ്ടനവധി
തക്കം വരുമ്പോഴോ ചിലരതിൽ മാറിടും…
ഞാനൊന്നും അറിഞ്ഞിട്ടില്ലെന്നും നടിച്ചിടും,
പ്രീയരായിതീർന്നീടും പിന്നേയും ചിലരതിൽ ..

നുണകൾ പറഞ്ഞങ്ങു നടക്കുന്നു പലയിടം
മുതലകണ്ണീരും വീഴ്ത്തുന്നു പിന്നെയും
സഹതാപം നേടുവാൻ ശ്രമിച്ചീടുമാവതും
ഗ്രഹിക്കുവാനോ ഒട്ടും ആവതില്ലാർക്കുമേ…

Download Our Android App | iOS App

സന്തതം തുടരുന്നു അവർ വേല പിന്നെയും
ഭക്തന്റെ വേഷമോ ധരിക്കുന്നു അനുദിനം
തൻ സോദരെ ക്രൂശിലേറ്റുന്നു നിരന്തരം
എന്നിട്ടും തികെക്കുന്നു അവർ വേല ഭംഗിയായി….

പാവങ്ങൾ അറിയാതെ വീഴുന്നു ഞൊടിയിടെ
ഉള്ളിലായ് ചിരിക്കുന്നു നന്നായി ചതിച്ചവർ ….
ഇതുതന്നേ മനുഷ്യാനിൻ നിലനിൽപ്പിൻ പ്രവർത്തനം
സ്വയനേട്ട ശൃംഗങ്ങൾ ഓർത്തെന്നും സർവഥാ..

വായിൽനിന്നുറുന്നു ചറപറ ഭാഷകൾ
തേനിലും മധുരമാം സ്വാന്തന വാക്കുകൾ
ഉള്ളിലോ എന്നും തിളയ്ക്കുന്ന പർവ്വതം
ലാവവമിച്ചിടും അവസരം വന്നെന്നാൽ….

കൂടെ നടന്നവർ ചതിക്കുന്നു പലവുരി
കുതിക്കാലിൽ ചവിട്ടിട്ട് പോകുന്നു പിന്നെയും..
അതിശ്യോക്തിയായൊന്നും കാണുവൻ ഇല്ലതിൽ…
ഇതല്ലോ മനുഷ്യാ എന്നും നിൻ പൊയ്മുഖം..

സർവ്വവും കാണുന്ന കണ്ണുണ്ടെന്നോർക്കുക
ഒളിക്കുവാൻ ആർക്കും അവതല്ല ഒട്ടുമേ
കണക്കുകൾ തീർക്കുന്ന നാളൊന്നു വന്നിടും
എന്തായി തീർന്നീടും നിൻ ജീവിതാന്ത്യവും…(2)

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-ADVERTISEMENT-

You might also like