കവിത: ഗ്രഹിപ്പാനുള്ള സത്യങ്ങൾ | രാജൻ പെണ്ണുക്കര

 

കപടലോകത്തിൽ
ആത്മാർത്ഥത
കാണാനില്ല ലേശവും…
സ്നേഹപ്രകടനമൊരു
പ്രഹസനത്തിൻ
പ്രഹേളിക മാത്രമേ..
സ്നേഹമുണ്ടെന്നു
നടിക്കുന്നു പലരും…
എന്നാലോ സ്നേഹത്തിൻ
കണികപോലുമതിൽ
കാണാന്നില്ലെന്നതും കഷ്ട്ടം!!..

ഭക്തിവേഷങ്ങൾ ധരിച്ചു
നടക്കുന്നു പലരുമിന്നുലകിൽ..
ഉരിഞ്ഞവർ വെക്കുന്നു
സമയോചിതമായി…
മാറ്റുന്നു നിറമവർ
ഓന്തിനു സമമായി…
പ്രവർത്തിയിലോ
കാണുന്നില്ല അതിൻ
സത്ത് ലേശവും ?…
പ്രവർത്തിഹീനമാം വിശ്വാസം
നിഷ്ഫലമെന്നു ഗ്രഹിപ്പാൻ
നിനക്കിന്നും മനസ്സുണ്ടോ മനുഷ്യാ ?….

post watermark60x60

എന്തിനേറെ പറയണം മനുജാ
മരുപ്പച്ച തേടിപായുന്ന ധൃതിയിൽ
മറന്നങ്ങുപോകുന്നുവോ
നിൻ പൂർവ്വകാലം….
വിലമതിക്കുവാനാകുമോ
തുച്ഛമാം നേട്ടങ്ങൾക്കായി
വെട്ടിമുറിച്ചാസ്നേഹ-
ബന്ധത്തിൻ മൂല്യം…
ഗണിക്കുവാനാകുമോ
നിന്നാൽ പൊഴിഞ്ഞുവീണാ
ചുടുകണ്ണീരിൻ വില…
ആരോന്നളന്നിടും
മുറിഞ്ഞുവീണാ സ്നേഹ
ചങ്ങലയിൻ നൊമ്പരം..
നിരന്തരം ശ്രമിച്ചിടുകിൽ
തന്നേയും കൂട്ടി വിളക്കുവാൻ
ആകുമോ കണ്ണികൾ….
ഇന്നു നീ വിജയിക്കുന്നു നിരന്തരം
നാളെ നിൻഗതിയെന്താകുമെന്ന്
നിന്നച്ചീടുകിൽ നന്ന്!!..

ആഗ്രഹം അനിവാര്യമേ മനുഷ്യന്…
ഹിംസിക്കുന്നു മനുഷ്യചിത്തിനെ
അത്യാഗ്രഹം സദാ…
പിന്നവൻ മറക്കുന്നു സകലതും
വെട്ടിപിടിക്കുവാൻ ഓടുന്നുനിരന്തരം
ചെയ്തുകൂട്ടുന്നു നികൃഷ്ടമാം പലതും
കൊണ്ടുപോകുന്നില്ലൊന്നുമെ
വെറുംകയ്യായി വന്നു നാം
വെറുംകയ്യായി മടങ്ങുന്നേവരും…
ഈ സത്യം ഗ്രഹിക്കുവാൻ
ആരാലും കഴിയുന്നില്ലെന്നതും സത്യം!!!.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-ADVERTISEMENT-

You might also like