കവിത: കദനമാം കഥ | രാജൻ പെണ്ണുക്കര

ണ്മയായി ചൊല്ലുവാ-
നാകുമോ എന്‍കഥ..
എന്നാലാകുമോ-
വർണ്ണിപ്പാനീവ്യഥ..

ആണ്ടുകളേറെയായി
ശയിക്കുന്നു ഞാനിതാ..
എന്നൂഴമോര്‍ത്തു-
കിടന്നതും വെറുതെയായി..
വിഫലമായ്തീർന്നല്ലോ
പ്രയത്നങ്ങളുംസദാ..
എന്നിട്ടും തോന്നിയില്ല
ഒരുമനുഷ്യനും ദയ..

വാനഗോളം താണ്ടി
വരുന്നോരു ദുതനെ..
തനിച്ചൊന്നുകാണാൻ
കൊതിച്ചേറേനാളായി..
തിരിഞൊന്നുനോക്കിട്ട്-
മിണ്ടാതെപോലുമേ..
പറന്നങ്ങുപോകുന്നു
ദൂരെയാവാനിതിൽ..

post watermark60x60

ഇളക്കുന്നവെള്ളത്തിൻ
കണ്ടു ഞാനെന്റെ..
കലങ്ങുന്നഹൃത്തിലെ
നൊമ്പരകാഴ്ചകൾ..
പ്രിയരെന്നു കരുതിയോര-
കലുന്നു മോദരായി..
എന്നിട്ടും ഞാനിതാ
കിടക്കുന്നുകട്ടിലിൽ..

മരണത്തിൻ പാശങ്ങൾ
പിടിച്ചിതാനിൽക്കുന്ന..
ദൂതന്മാർ ഹാജരായി
നോക്കുന്നു ദൂരെയായി..
മാടിവിളിക്കുന്നു
ചെല്ലുവാനെപ്പൊഴും..
പോകുവാനൊട്ടുമേ
മനസ്സില്ലിപ്പൊഴും..

മെല്ലേ ഞാൻ കേട്ടൊരു
കാലോച്ച അകലെയായ്..
ആരെന്നറിയില്ല
അരികിലായ് നിൽക്കുന്നോൻ..
പിന്നെ ഞാൻ കേട്ടതോ
അരുമയാം ശബ്ദമായ്..
മനഃസ്സുണ്ടോമകനേ
സുഖമായിപോകുവാൻ..

കദനമാം കഥകൾ
ചൊല്ലി ഞാൻ ആദ്യമായ്..
ആരോരുമില്ലെൻ
കൂട്ടിനായി കൂടെയും..
ആരോരുമില്ലേ
ഇന്നെന്നരികിലായ്..
പേരൊന്നു പറവാനും
ബന്ധങ്ങളില്ല..

ഒന്നേയുള്ളാശ
എനിക്കിനി ബാക്കിയായ്
പോകണമൊരുനാൾ
എൻസ്വന്ത വീട്ടിൽ..
എന്നേ തനിച്ചാക്കി
പോയോരെ കാണാൻ..
പിന്നേയും അവർകൂടെ
ഒരുനാൾ വാഴാൻ..

വിതുമ്പുന്നഹൃത്തിന്റ
സങ്കേടമറിഞ്ഞവൻ..
മൃദുവായി എൻകാതിൽ
ഓതിയെന്നാൽ..
കിടക്കയുമെടുത്തു നീ
നടന്നൊന്നു പോകുമോ?
ഭൂലോകമെങ്ങുമെൻ
സാക്ഷിയാകാൻ!!!.

മാത്രയിൽ വന്നല്ലൊ
വൻശക്തി എന്മേൽ..
കുതിച്ചോടിഞാനെൻ
പ്രിയരെ കാണാൻ..
പിന്നെയും കണ്ടുഞാൻ
യേശുവിൻ പൊന്മുഖം..
അന്നുഞാൻ അറഞ്ഞു നിൻ
അഭൗമ സ്വാന്തനം!!!!

-ADVERTISEMENT-

-ADVERTISEMENT-

You might also like