കവിത: തെല്ലുനേരം ഓർക്കുവാൻ | രാജൻ പെണ്ണുക്കര

തെല്ലുനേരമോർക്കുവാൻ ഇനിയുമുണ്ടനവധി
ഹൃത്തിൻ പാളിയിലെഴുതിയ വരികളോരോന്നും
കാലങ്ങൾക്കതു മായിക്കുവാനാകുമോ
ആഴത്തിൽ പതിഞ്ഞക്ഷരപ്പാടുകൾ.

post watermark60x60

പെറുക്കി വെക്കുന്നക്ഷരങ്ങളൊരൊന്നും
മുനയുള്ള വാക്കായി കുത്തിനോവിക്കുന്നിപ്പൊഴും…
നിണംപൊടിയ്ക്കാതുള്ളമുറിവിന്റെ വേദന
ആരാലുമറിയുക അസാദ്ധ്യമേയുലകിൽ..

ബലിപീഠത്തിൽ കിടക്കും ബലിമൃഗത്തിൻ
ദീനരോദനം കേട്ടില്ലെന്നു നടിക്കുന്നു പലർ
ഭക്തവേഷധാരി തന്നുള്ളിലുറങ്ങും
കൊടിയചെന്നായ്ക്കളെ തിരിച്ചറിയുന്നില്ലാരും…

Download Our Android App | iOS App

ചൂണ്ടുവാനുണ്ടനവധി വിരലുകൾ
പാവങ്ങൾക്കറിവില്ല സത്യങ്ങളൊന്നുമേ
സത്യങ്ങൾ അറിയുന്ന ഒരുവനുണ്ട് മുകളിൽ
കുറിച്ചുവെക്കുന്നുണ്ടോരോ വരികളും….

അഗ്നിജ്വാലക്കുസമമാം കണ്ണുള്ളവൻ
നോക്കുന്നുസദാ ഹൃത്തിൻ നിനവുകൾ …
കണക്കുകൾ തീർക്കുന്ന സമയം വരുന്നഹോ,
ബലപ്പെട്ടിരിക്കുമോ എല്ലാകരങ്ങളും.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like