കവിത: തെല്ലുനേരം ഓർക്കുവാൻ | രാജൻ പെണ്ണുക്കര
തെല്ലുനേരമോർക്കുവാൻ ഇനിയുമുണ്ടനവധി
ഹൃത്തിൻ പാളിയിലെഴുതിയ വരികളോരോന്നും
കാലങ്ങൾക്കതു മായിക്കുവാനാകുമോ
ആഴത്തിൽ പതിഞ്ഞക്ഷരപ്പാടുകൾ.
പെറുക്കി വെക്കുന്നക്ഷരങ്ങളൊരൊന്നും
മുനയുള്ള വാക്കായി കുത്തിനോവിക്കുന്നിപ്പൊഴും...…