കവിത: കത്തുന്ന തിരികൾ… | രാജൻ പെണ്ണുക്കര

സഹിച്ചുഞാനെല്ലാം മൗനമായി
എൻ കൃശഗാത്രം കത്തിയമരുമ്പോഴും…
ഒന്നുമുരിയാടിയില്ലെന്നോടാരും
ഒരുവാക്കും മിണ്ടിയില്ല ഞാനും…
ഈ സഹനം സ്വയത്തിനല്ല-
മാറ്റാർക്കൊവേണ്ടി
കരിഞ്ഞുതീർന്നെൻ മേനിയും…
എന്നിലെ ജീവനാഡിയും
കത്തിതീർന്നുപോയി ചൂടിനാൽ..
ഉരുകിയോലിച്ചെൻഗാത്രം,
അലിഞ്ഞു ചേർന്നീ
ധരണിയിലെന്നേക്കുമായി…
മിത്രമായടുത്തുകൂടി
വനശലഭങ്ങളരികിലായി…
സ്നേഹമായി ചുംബിച്ചവർ
കരിഞ്ഞുവീണാ തീജ്വാലയിൻ മുന്നിലായ്…
മോക്ഷത്തിനായി കത്തിച്ചെന്നെ പലയിടം,
പലവുരു കയ്യിലേന്തി പ്രതിഷേധത്തിനായും…
പിറന്നാളിന്റെ പേരിലും കത്തിച്ചു പലവിധം
കൈകൊട്ടിയാർത്തു കുഞ്ഞുങ്ങൾ ചുറ്റിലും..
കത്തിയണയും മുമ്പെന്നെ വലിച്ചെറിഞ്ഞവർ
നാലുപാടും ചിതറിവീണു ജീവച്ഛവമായി…
എന്തിനേറെ പറയണമിനിയും,
എന്തുനേടി മനുഷ്യനെന്നറിയുന്നില്ല ഞാനും…
മടുത്തുപോകുന്നിതെല്ലാം കണ്ടും കെട്ടും…
പിടയുന്നുള്ളം അതിവേദനയാലിന്നും..
ജ്വാലയായി തെളിയുന്നു ഞാനും
ഇരുട്ടിൽ തപ്പും മനുജനു വഴികാട്ടിയായി…
എന്നുള്ളമിന്നും കൊതിക്കുന്നു പിന്നേയും തണ്ടിന്മേൽ അന്നു വെച്ച
മെഴുതിരിയായി വീണ്ടും ശോഭിക്കുവാൻ!!!..

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like