Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : ഭാവി പറഞ്ഞതുകൊണ്ടു ആത്മീയരാകുമോ? |ജെ.പി വെണ്ണിക്കുളം

ഫിലിപ്യയിൽ സുവിശേഷം അറിയിച്ചുകൊണ്ടിരുന്ന കാലത്താണ് അപ്പൊസ്തലന്മാർ ദുരാത്മാവ് ബാധിച്ച ഒരു പെണ്കുട്ടിയെ കണ്ടുമുട്ടിയത്. ഭാവി പറഞ്ഞു കാശുണ്ടാക്കുന്നവളായിരുന്നു അവൾ. അപ്പൊസ്തലന്മാരുടെ പിന്നാലെ ഒരു ശല്യമായി കൂടിയപ്പോൾ പൗലോസ് അവളിലെ ഭൂതത്തെ…

ഇന്നത്തെ ചിന്ത : സമ്പത്തുക്കളുടെ അപഹാരം സന്തോഷത്തോടെ സഹിച്ചവർ | ജെ.പി വെണ്ണിക്കുളം

ആദിമ കാലത്തു ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിച്ചവർ നിരവധിയാണ്. അതൊക്കെ സഹിക്കുവാൻ പരിശുദ്ധാത്മാവ് അവരെ ബലപ്പെടുത്തി എന്നത് നമുക്കും ധൈര്യം നൽകുന്ന ഒന്നാണ്. അവർ പല തരത്തിലുള്ള പീഡനങ്ങളിൽകൂടി കടന്നുപോയപ്പോഴും നാഥനെ തള്ളിപ്പറഞ്ഞില്ല. അവരുടെ ഭൗമിക…

ഇന്നത്തെ ചിന്ത : ഒരിക്കൽ മരണം പിന്നെ ന്യായവിധി |ജെ.പി വെണ്ണിക്കുളം

മനുഷ്യന്റെ പാപത്തിന്റെ ഫലമായാണ് ശാരീരിക മരണം ഭൂമിയിൽ ഉണ്ടായത്. പാപവും മരണവും ഇന്നും ലോകത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതു മനുഷ്യ ശരീരത്തെ ബാധിക്കുന്നവയാണ്. ആത്മാവിനോ മരണമില്ല. ശാരീരിക മരണം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു ഉറക്കം മാത്രമാണ്.…

ഇന്നത്തെ ചിന്ത : വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു പരിശോധിക്കണം |ജെ.പി വെണ്ണിക്കുളം

പൗലോസിന്റെ അധ്വാനത്തിന്റെ ഫലമാണ് കൊരിന്ത്യ സഭ. അടിസ്ഥാന ഉപദേശങ്ങൾ താൻ അവരെ നന്നായി പഠിപ്പിച്ചു. എന്നാൽ പിന്നീട് അവർ അതിൽ നിന്നും പിന്മാറി വിഭാഗീയതയ്‌ക്കും ഗുരുതരമായ ക്രമക്കേടുകൾക്കും പിന്നാലെ പോയി. പിന്നീട് തിമൊഥെയോസ്, തീത്തോസ് തുടങ്ങിയവർ…

ഇന്നത്തെ ചിന്ത : യൂദാസിന്റെ ചുംബനം ഗുരുവിനോടുള്ള സ്നേഹം കൊണ്ടല്ല! |ജെ.പി വെണ്ണിക്കുളം

യേശുവിനെ പിടിക്കുവാൻ തക്കം പാർത്തിരുന്നവർക്കു വഴികാട്ടിയായിത്തീർന്നത് തന്റെ കൂടെ നടന്ന യൂദാ തന്നെ. അവൻ ഗുരുവിനെ ചുംബനം എന്ന അടയാളത്തിൽ ഒറ്റിക്കൊടുത്തു. തന്റെ നാഴിക വന്നു എന്നു യേശു മനസിലാക്കിയപ്പോഴാണ് ഈ സംഭവം നടക്കുന്നത്. എങ്ങനെയും…

ഇന്നത്തെ ചിന്ത : മാതൃകാപരമാകണം ക്രിസ്തീയ ജീവിതം |ജെ.പി വെണ്ണിക്കുളം

കൊലൊസ്സ്യർ 3:5-10 വരെ വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു: ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഈ വക നിമിത്തം ദൈവകോപം അനുസരണംകെട്ടവരുടെമേൽ വരുന്നു.…

ഇന്നത്തെ ചിന്ത : ക്ഷാമകാലത്തും ക്ഷേമമായി പോറ്റുന്നവൻ | ജെ.പി വെണ്ണിക്കുളം

കനാൻ ദേശത്തു ക്ഷാമമുണ്ടായപ്പോൾ ഇസ്രായേൽ ജനത്തെ സംരക്ഷിക്കുവാൻ ദൈവം യോസേഫിനെ മുൻകൂട്ടി മിസ്രയീമിലേക്കു അയച്ചു. സ്വന്തം സഹോദരന്മാർ അവനോടു ദോഷം ചെയ്തു എങ്കിലും ദൈവം അതു അവനു ഗുണമാക്കിത്തീർത്തു. അപമാനവും ആരോപണവും ഒരുപാട് അനുഭവിച്ച യോസേഫ്…

ഇന്നത്തെ ചിന്ത : യിസ്രായേൽ പുത്രിക്കു രോഗശമനം വരുന്നില്ലേ? | ജെ.പി വെണ്ണിക്കുളം

യിരെമ്യാവ് 8:22ൽ ഇങ്ങനെ വായിക്കുന്നു: "ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?" കൊയ്ത്തും ഫലശേഖരവും കഴിഞ്ഞിട്ടും വിലപിക്കുന്ന യിസ്രായേലിനെ നമുക്ക് കാണാൻ കഴിയും. യോർദ്ദാൻ…

ഇന്നത്തെ ചിന്ത : വെള്ള തേച്ച ശവക്കല്ലറകൾ |ജെ.പി വെണ്ണിക്കുളം

കപടഭക്തിക്കാരായ ശാസ്ത്രിമാരെയും പരീശന്മാരെയും യേശു ശാസിക്കുന്നത് മത്തായി ഇരുപത്തിമൂന്നാം അധ്യായത്തിൽ വായിക്കുന്നുണ്ട്. അതിൽ ഒരു ഭാഗമാണ് ഇന്നത്തെ ചിന്ത. ശവക്കല്ലറകൾക്കു വെള്ളപൂശുന്നതിനു തുല്യമായിരുന്നു അവരുടെ ജീവിതം. പുറമെ…

ഇന്നത്തെ ചിന്ത : ഫലമില്ലാത്ത വൃക്ഷത്തെ വെട്ടിക്കളയുമോ? |ജെ.പി വെണ്ണിക്കുളം

മുന്തിരിതോട്ടത്തിൽ വളരുന്ന അത്തിവൃക്ഷത്തെക്കുറിച്ചു യേശു പറയുന്ന ഉപമ ലൂക്കോസിന്റെ സുവിശേഷത്തിൽ കാണാം. പലസ്തീനിൽ ഇതു സാധാരണമാണ്. മൂന്നുവർഷം കഴിഞ്ഞിട്ടും ഫലം കായ്ക്കാഞ്ഞതിനാൽ അതിനെ വെട്ടിക്കളയാൻ യജമാനൻ കൽപ്പിക്കുന്നു. ഫലം പുറപ്പെടുവിക്കാത്ത…

ഇന്നത്തെ ചിന്ത : ദൈവത്തിന്റെ വചനത്തിനു ജീവനുണ്ട് |ജെ.പി വെണ്ണിക്കുളം

ദൈവവചനത്തിനു വ്യക്തിത്വം കല്പിക്കുന്ന പദങ്ങളാണ് എബ്രായ ലേഖനം നാലാം അധ്യായത്തിൽ കാണുന്നത്. അതു ജീവനും ചൈതന്യവുമുള്ളതാണ്. ഏതു കാലഘട്ടത്തിലും വചനം അതിന്റെ പ്രവർത്തി ചെയ്യുന്നുണ്ട്. മനുഷ്യ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ വചനത്തിനു…

ഇന്നത്തെ ചിന്ത : ശിക്ഷിച്ചു വളർത്തുന്ന ദൈവകൃപ |ജെ.പി വെണ്ണിക്കുളം

കുട്ടികളെ സംബന്ധിച്ചിടത്തോളം അഭ്യസനത്തിനായി അധ്യാപകൻ വേണം. ശിശുക്കളെ സാവധാനം മാത്രമേ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിയുകയുള്ളൂ. കുട്ടികൾക്ക് ശിക്ഷ കൊടുക്കുന്നത് അവർ നല്ലവരായി തീരുവാനാണ്. തീത്തോസിന്റെ ലേഖനത്തിൽ ദൈവകൃപ ഓരോരുത്തരെയും…

ഇന്നത്തെ ചിന്ത : ഭയപ്പെടേണ്ട |ജെ.പി വെണ്ണിക്കുളം

ജീവിതത്തിന്റെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ എല്ലാ ദിവസവും 'ഭയപ്പെടേണ്ട' എന്ന ദൈവശബ്ദം നമുക്കുണ്ട്. കാരണം മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് ഭയം. അതുകൊണ്ടുതന്നെ അവനു കൂടെക്കൂടെ ധൈര്യം ആവശ്യമാണ്. വചനം നമ്മോടു പറയുന്നത്, നാം ഭയപ്പെടേണ്ട എന്നാണ്.…

ഇന്നത്തെ ചിന്ത : മണ്പാത്രങ്ങളിൽ പകർന്നിരിക്കുന്ന നിക്ഷേപം | ജെ.പി വെണ്ണിക്കുളം

ബാങ്കുകളോ ലോക്കറുകളോ ഇല്ലാതിരുന്ന കാലത്തു നിക്ഷേപങ്ങൾ ആരുടെയും ശ്രദ്ധയിൽപെടാതിരിക്കാൻ വിലകുറഞ്ഞ മണ്പാത്രങ്ങളിൽ കുഴിച്ചിട്ടു സൂക്ഷിക്കുമായിരുന്നു. ഇവിടെ മനുഷ്യനെയും മണ്പാത്രമായാണ് പൗലോസ് ഉപമിക്കുന്നത്. ഈ മണ്പാത്രത്തിലാണ് പരിശുദ്ധാത്മാവിനെ…

ഇന്നത്തെ ചിന്ത : സുവിശേഷ ഘോഷണത്തിൽ എല്ലാ വിശ്വാസികൾക്കും കൂട്ടായ്മയുണ്ട് |ജെ.പി വെണ്ണിക്കുളം

ഇന്ന് പലരും വേണ്ടവിധം ഗ്രഹിക്കാത്ത കാര്യമാണ് കൂട്ടായ്മ എന്നത്. ചിലർ ആത്മീയ കൂട്ടായ്മയെക്കുറിച്ചു വാചാലരാകും. പക്ഷെ, ഭൗതീക കൂട്ടായ്മയെക്കുറിച്ചു കേൾക്കുമ്പോൾ നെറ്റി ചുളിക്കും. ഇതൊന്നും തങ്ങൾക്കു ബാധകമല്ലെന്നു തോന്നിപ്പോകും അവരുടെ പ്രവർത്തി…