ഇന്നത്തെ ചിന്ത : യൂദാസിന്റെ ചുംബനം ഗുരുവിനോടുള്ള സ്നേഹം കൊണ്ടല്ല! |ജെ.പി വെണ്ണിക്കുളം

യേശുവിനെ പിടിക്കുവാൻ തക്കം പാർത്തിരുന്നവർക്കു വഴികാട്ടിയായിത്തീർന്നത് തന്റെ കൂടെ നടന്ന യൂദാ തന്നെ. അവൻ ഗുരുവിനെ ചുംബനം എന്ന അടയാളത്തിൽ ഒറ്റിക്കൊടുത്തു. തന്റെ നാഴിക വന്നു എന്നു യേശു മനസിലാക്കിയപ്പോഴാണ് ഈ സംഭവം നടക്കുന്നത്. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത മാത്രമേ യൂദയ്ക്കു ഉണ്ടായിരുന്നുള്ളു. അതിനു ഗുരുവിനെ വിൽക്കാനും അവനു മടിയില്ല എന്നവൻ തെളിയിച്ചു. ഇന്നും സ്വാർത്ഥ ലാഭത്തിനു വേണ്ടി ആർക്കു എതിരെയും എന്തും പറയാനും ചെയ്യാനും മടിയില്ലാത്ത യൂദാസുമാർ നമുക്ക് ചുറ്റും വർധിച്ചു വരികയാണ്. അന്ന് രാത്രി തന്നെ യൂദായുടെ അന്ത്യരാത്രിയായതായി വചനം സാക്ഷിക്കുന്നു. ഒരു നല്ല കയർ വാങ്ങി തൂങ്ങാൻ പോലും മനസില്ലാത്തവനാണ് ഗുരുവിനെ ഒറ്റിക്കൊടുക്കാൻ പോയത്! താൻ വിറ്റു കാശാക്കിയാലും യേശു രക്ഷപ്പെടും എന്നവൻ ചിന്തിച്ചു കാണും. എന്നാൽ യേശുവിനെ ശിക്ഷയ്ക്ക് വിധിക്കുന്നത് കണ്ടപ്പോഴാണ് പരിഭ്രാന്തി ഉള്ളിലുണ്ടായത്. അവൻ ദുഃഖിച്ചു പക്ഷെ അനുതപിച്ചില്ല, അതിനു
പിശാച് അവസരം കൊടുത്തില്ല എന്നു പറയുന്നതാവും ശരി.ഇന്നും കൂടെനടന്നു കാലുവാരുന്ന ഒരുപാടുപേരെ നമുക്ക് കാണാൻ കഴിയും. അവരുടെയെല്ലാം അവസാനം ദയനീയമായിരിക്കും.

post watermark60x60

ധ്യാനം: യോഹന്നാൻ 18
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like