ലേഖനം: അർദ്ധ സത്യം,ഏറ്റവും അപകടം | സ്റ്റിൻസൺ ഷാജു
ക്രിസ്തിയ സഭകൾ ഇന്ന് നേരിടുന്ന പ്രധാന പ്രശനങ്ങളിൽ ഒന്ന് ദുരുപദേശം ആണ്. ഇന്ന് ക്രിസ്ത്യാനി എന്നു പറഞ്ഞാൽ ഏതാ എന്നൊരു ചോദ്യം ഉറപ്പു, കാരണം അനേകം വിഭാഗങ്ങൾ ഉള്ളത്കൊണ്ട് തന്നെ. അതിൽ പെന്തകോസ്ത് സഭകൾ ദുരുപദേശത്തിന് വളർച്ച പ്രാപിക്കുന്ന നല്ല വിളനിലം ആയി മറികഴിഞ്ഞു. അതിനു പ്രധാന കാരണം കേട്ടിരിക്കുന്ന നാം തന്നെ, ജീവിതഭാരം പേറി മുന്നോട്ടു പോകുന്നതിനിടയിൽ വചനത്തിന്റെ ദൗർലഭ്യത തിരിച്ചറിയാനാകാതെ പോയി. അത്കൊണ്ട് ആരു എന്ത് വിവരക്കേട് പറഞ്ഞാലും തിരിച്ചറിയാനാകാത്ത വിധം അജ്ഞതയുടെ (വചനതോടുള്ള വിരക്തിയുടെ )ആത്മാവ് സിരകളിൽ നുരഞ്ഞു വ്യാപിച്ചുകഴിഞ്ഞു. ദുരുപദേശത്തിനെ പ്രധാനമായി ഒന്ന് തരം തിരിക്കാൻ ശ്രമിച്ചാൽ
ഒന്നാമതായി ഉപദേശങ്ങളുടെയും വ്യാഖ്യങ്ങളുടെയും വിപരീത പഠിപ്പിക്കൽ(തിരിച്ചറിയാൻ പറ്റുന്ന ദുരുപദേശം),ഇനി ആണ് വളരെ അപകടം (തിരിച്ചറിയാൻ പ്രയാസം ഉള്ളത് ) പിടിച്ച രണ്ടു പ്രധാന ദുരുപദേശ ശാഖകൾ അതിൽ ആദ്യത്തേത് ശരി കലർത്തിയ തെറ്റായ ഉപദേശങ്ങൾ രണ്ടാമത്തേത് തെറ്റായ വ്യാഖ്യാനങ്ങൾ (ബൈബിൾ വ്യാഖ്യനശാസ്ത്രത്തെ കുറിച്ചുള്ള അറിവില്ലായ്മ കാരണം). കേരളത്തിലെ കാര്യം എടുത്താൽ ഏറ്റവും കൂടുതൽ ആളുകൾ കൂടുന്ന സഭകൾ ന്യൂജൻ സഭകൾ ആയിരിക്കും, എന്തായിരിക്കാം അവിടെ ആളുകൾ സഭാഭേദം ഇല്ലാതെ പോകാൻ കാരണം എന്ന പഠനം ആണ് ഈ ചിന്തയിൽ എത്തിച്ചത് അതിൽ ഒരു വലിയ കാരണം വചനം പഠിപ്പിക്കുന്നത് തെറ്റും ശരിയും കലർത്തി എന്നതാണ് ഒരു പക്ഷെ ശരി എന്ന് തോന്നിക്കാം എന്ന വിധത്തിൽ ആണ് അത് പ്രബോധിപ്പിക്കപെടുന്നത് (ഇത് മനസിലാക്കാൻ വെറുതെ ഒന്ന് സോഷ്യൽ മാധ്യമങ്ങളിൽ കണ്ണോടിച്ചാൽ മതിയാവും ).ഞാൻ അടുത്തിടയിൽ സാമൂഹിക മാധ്യമത്തിൽ കണ്ട ഒരു ഉദാഹരണം പറയാം കേരത്തിലെ പ്രശസ്തനായ ഒരു സ്വയം പ്രഖ്യാപിത പ്രവാചകൻ ഇപ്രകാരം പ്രസ്ഥാവിക്കുക ഉണ്ടായി “നിങ്ങൾ അന്യഭാഷയിൽ സംസാരിച്ചു കൊണ്ട് ഇരിക്കു, അങ്ങനെ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഒരു പ്രത്യേക പോയിന്റിൽ വച്ചു ദൈവത്തോടു കണക്ട് ആകും.ആ നിമിഷം നിങ്ങളുടെ ജീവിതം മാറിമാറിയും അവസ്ഥ മാറിപ്പോകും ”. ഇത് കേട്ടു ആത്മാവിൽ ആയവരുടെ കണക്കു പറയേണ്ടതില്ലലോ.അവർ ‘അന്യഭാഷയിൽ സംസാരിക്കുന്നവൻ ദൈവത്തോടു സംസാരിക്കുന്നു (1 കൊരിന്ത്യർ 14:2 )’ എന്നു എഴുതിയ ഒറ്റ വാക്യം മാത്രം വായിക്കാൻ വിട്ടുപോയി എന്നു വേണം മനസിലാക്കാൻ. എന്താണ് ഈ ദുരുപദേശങ്ങളുടെ അപകടം ? ലോകാധിഷ്ഠിത ജീവിതം, ഉയർച്ച, സമ്പത്തു ഇത്യാദി കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഈ ദുരുപദേശ കൂട്ടം നമ്മളെ ‘രക്ഷയിൽ’നിന്നു അകറ്റാം. മനസിലാക്കേണ്ടത്
ദുരുപദേശം ഒന്നാം നൂറ്റാണ്ടു മുതലേ സഭയുടെ അകത്തും പുറത്തും ഉണ്ടായിരുന്നു, എന്നാൽ പൂർവ പിതാക്കന്മാർക്ക് വചനത്തിൽ അഴമേറിയ ജ്ഞാനം ഉണ്ടായിരുന്നു. അതിനെ ത്വരിതമായി ഗ്രഹിക്കുകയും അതിനെ തെറ്റ് എന്നു പഠിപ്പിക്കുകയും ചെയ്തു. സെരിന്തസ്സ് (AD 50- AD 100) യേശുശിഷ്യരുടെ കാലഘട്ടങ്ങളിൽ അറിയപ്പെട്ട ഒരു ജ്ഞാനവാദി, അദ്ദേഹം ഒരുപാട് വിശ്വസ വിരുദ്ധത പ്രചരിപ്പിച്ച ഒരു വ്യക്തി ആയിരുന്നു എന്നാൽ അദേഹത്തിന്റെ ചില ആശയങ്ങൾ വിശ്വസിക്കൾക്കു ശരി എന്നു തോന്നാവുന്നവിധത്തിൽ ആണ് പറഞ്ഞിട്ടുള്ളത് ഉദാഹരണത്തിന് ലോകത്തിന്റെ തിന്മകളെ പിന്തുടരുന്ന വ്യക്തികളോട് സംസാരിക്ക പോലും ( കവലകളിൽ , കച്ചവട ചന്തകളിൽ , വ്യക്തി സംസാരത്തിൽ, അങ്ങനെ അങ്ങനെ ) അരുത് എന്നു പഠിപ്പിച്ചു. ഇത് ക്രിസ്തവ ചിന്ത ആണെന്നു തോന്നും വിധം ആണ് അദ്ദേഹം പറഞ്ഞത്. യേശുക്രിസ്തു പഠിപ്പിച്ചത് എന്നാൽ അതല്ല നീതിമാന്മാരെ തേടി അല്ല വന്നത് എന്നും പകരം പാപികളെ തേടി ആണ് വന്നത് എന്നും ആണ് മത്തായി 9:13 -ൽ പ്രസ്ഥാവിക്കുന്നത്;പാപിയെ സ്നേഹികുവാനും പാപത്തെ വെറുക്കുവാനും പഠിപ്പിച്ചു. അതുകൊണ്ട് തന്നെ സെരിന്തസ്സിനെ ശക്തിയുക്തം എതിർത്തു പൂർവികർ. ഇരുപതാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമ്മുക്ക് അറിവുകൾ എല്ലാം തന്നെ ഒരു വിരൽ തുമ്പിൽ ഉള്ളപ്പോ അത് ഉപയോഗിക്കുക, പ്രസംഗങ്ങൾ പകർത്തി എഴുതാൻ അല്ല മറിച് കാര്യങ്ങൾ പഠനവിദേയമാക്കാൻ,വചനം ചേർത്തു വച്ചു പഠിക്കാൻ. പഠിപ്പിക്കുന്നവരിൽ നിന്ന് കേൾക്കുക , ഗ്രഹിക്കുക പിന്നെ വളരെ പ്രധാനം എത്ര വലിയ പ്രസംഗികൻ ആയാലും തിരുവചനം വച്ചു തുലനം ചെയ്യുക.‘നമ്മുക്ക് കുറച്ചു ശരി അല്ല വേണ്ടത് പൂർണ്ണ ശരി’.


- Advertisement -

Comments are closed.