ഇന്നത്തെ ചിന്ത : ശിക്ഷിച്ചു വളർത്തുന്ന ദൈവകൃപ |ജെ.പി വെണ്ണിക്കുളം

കുട്ടികളെ സംബന്ധിച്ചിടത്തോളം അഭ്യസനത്തിനായി അധ്യാപകൻ വേണം. ശിശുക്കളെ സാവധാനം മാത്രമേ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിയുകയുള്ളൂ. കുട്ടികൾക്ക് ശിക്ഷ കൊടുക്കുന്നത് അവർ നല്ലവരായി തീരുവാനാണ്. തീത്തോസിന്റെ ലേഖനത്തിൽ ദൈവകൃപ ഓരോരുത്തരെയും ശിക്ഷിച്ചു വളർത്തുന്നു എന്നു വായിക്കാം. ഭക്തികേടും പ്രപഞ്ചമോഹവും വർജ്ജിക്കുവാൻ ഇതു സഹായിക്കുന്നു. മാത്രമല്ല, ദൈവത്തിനു പ്രസാദമില്ലാത്ത കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കാനും ഇതു സഹായകമാണ്. ആകയാൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടും ജീവിക്കാൻ ഉത്സാഹിക്ക. ദൈവകൃപയ്ക്കൊത്തവണ്ണമുള്ള പ്രവർത്തികൾ ഓരോരുത്തരിൽ നിന്നും ദൈവം പ്രതീക്ഷിക്കുന്നു.

ധ്യാനം: തീത്തോസ് 2
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.