മലയാളി പെന്തെക്കൊസ്തൽ അസോസിയേഷൻ – യു.കെ പ്രാർത്ഥനാ ദിനം ഇന്ന്

വാർത്ത: പോൾസൺ ഇടയത്ത്

ഇംഗ്ലണ്ട്: എം.പി.എ യു.കെയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ വിവിധ പട്ടണങ്ങളിൽ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമം ഈ വർഷത്തെ കോൺഫ്രൻസിനു ശേഷം വീണ്ടും വിപുലമായ രീതിയിൽ നടത്തപ്പെടുന്നു. ഇന്ന് ജൂൺ 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക്‌ 1 മണി വരെ ഐ പി സി ബെൽഫാസ്റ്റ് ചർച്ചിന്റെ ആഭിമുഖത്തിൽ ബെൽഫാസ്റ്റ് പട്ടണത്തിൽ വെച്ചു നടക്കും. എം.പി.എ യു.കെയുടെ പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം ചെയ്യും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ഏരിയ കോർഡിനേറ്റർ ബ്രദർ തോമസ് മാത്യു ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോൺ എന്നിവർ മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി. സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി) , പാസ്റ്റർ ബിജു ഡാനിയേൽ ( ജോയന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് അനുഗൃഹീത കർത്തൃദാസന്മാരും പങ്കെടുക്കും. രാജ്യത്തിന്റെ ഉണർവ്വിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാ ദൈവദാസന്മാരും ദൈവജനവും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും മീറ്റിങ്ങിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചുകൊള്ളുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading