ഇന്നത്തെ ചിന്ത : ഫലമില്ലാത്ത വൃക്ഷത്തെ വെട്ടിക്കളയുമോ? |ജെ.പി വെണ്ണിക്കുളം

മുന്തിരിതോട്ടത്തിൽ വളരുന്ന അത്തിവൃക്ഷത്തെക്കുറിച്ചു യേശു പറയുന്ന ഉപമ ലൂക്കോസിന്റെ സുവിശേഷത്തിൽ കാണാം. പലസ്തീനിൽ ഇതു സാധാരണമാണ്. മൂന്നുവർഷം കഴിഞ്ഞിട്ടും ഫലം കായ്ക്കാഞ്ഞതിനാൽ അതിനെ വെട്ടിക്കളയാൻ യജമാനൻ കൽപ്പിക്കുന്നു. ഫലം പുറപ്പെടുവിക്കാത്ത യഹൂദ ജനത്തെയാണ് ഈ അത്തി പ്രതിനിധാനം ചെയ്യുന്നത്. തോട്ടത്തിന്റെ ഉടമസ്ഥനായ ദൈവം അതിനെ നശിപ്പിച്ചു കളയുവാൻ പറഞ്ഞു എങ്കിലും തോട്ടക്കാരനായ യേശു അവർക്കുവേണ്ടി മധ്യസ്ഥത ചെയ്യുകയാണ്. അങ്ങനെയാണ് ഒരു വർഷം കൂടി അനുവദിക്കപ്പെട്ടത്. ഇന്നും കർത്താവ് ഫലം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ആത്മീയ ഫലം കായ്ക്കാത്ത പലരും നിന്നു പോകുന്നത് ദൈവത്തിന്റെ മഹാദയയും സ്നേഹവും കൊണ്ടു മാത്രമാണ്. അല്ലെങ്കിൽ എന്നേ വെട്ടിക്കളയുമായിരുന്നു.

ധ്യാനം:ലൂക്കോസ് 13
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading