ഇന്നത്തെ ചിന്ത : ഭാവി പറഞ്ഞതുകൊണ്ടു ആത്മീയരാകുമോ? |ജെ.പി വെണ്ണിക്കുളം

ഫിലിപ്യയിൽ സുവിശേഷം അറിയിച്ചുകൊണ്ടിരുന്ന കാലത്താണ് അപ്പൊസ്തലന്മാർ ദുരാത്മാവ് ബാധിച്ച ഒരു പെണ്കുട്ടിയെ കണ്ടുമുട്ടിയത്. ഭാവി പറഞ്ഞു കാശുണ്ടാക്കുന്നവളായിരുന്നു അവൾ. അപ്പൊസ്തലന്മാരുടെ പിന്നാലെ ഒരു ശല്യമായി കൂടിയപ്പോൾ പൗലോസ് അവളിലെ ഭൂതത്തെ ശാസിക്കുന്നതായി കാണാം. തന്മൂലം അവളിൽ നിന്നും തങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന വരുമാനം കുറഞ്ഞു എന്നു മനസിലാക്കിയ യജമാനന്മാർ പൗലോസിനെയും കൂട്ടരെയും ക്രൂരമായി മർദ്ദിച്ചു തടവിലാക്കി. ഇവിടെ ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം ഇതാണ്, തങ്ങളുടെ പിന്നാലെ വരുന്നവളിൽ വ്യാപരിച്ചിരുന്ന ആത്മാവ് ഏതാണെന്ന് തിരിച്ചറിയാൻ അപ്പൊസ്തലന്മാർക്കു കഴിഞ്ഞു എന്നുള്ളതാണ്. അപ്പൊസ്തലന്മാരെ നോക്കി അവൾ പറഞ്ഞതൊന്നും വ്യാജമായിരുന്നില്ല, പക്ഷെ അവളിലെ ആത്മാവിനെ തിരിച്ചറിയുവാൻ അവർക്ക് കഴിഞ്ഞു. ഇതുപോലെയുള്ള കുറെപ്പേരെ നമുക്ക് ചുറ്റും കാണാം.അവരിൽ പലരും ദൈവീക കാര്യങ്ങളിൽ പോലും ഭയങ്കര ഉത്സാഹികളാകാം. പക്ഷെ അവരിലെ ആത്മാവ് ഏതെന്നു തിരിച്ചറിയാൻ വിവേചനവരമുള്ളവർക്കെ സാധിക്കൂ.

post watermark60x60

ധ്യാനം: അപ്പൊ. പ്രവർത്തികൾ 16
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like