ഇന്നത്തെ ചിന്ത : സുവിശേഷ ഘോഷണത്തിൽ എല്ലാ വിശ്വാസികൾക്കും കൂട്ടായ്മയുണ്ട് |ജെ.പി വെണ്ണിക്കുളം

ഇന്ന് പലരും വേണ്ടവിധം ഗ്രഹിക്കാത്ത കാര്യമാണ് കൂട്ടായ്മ എന്നത്. ചിലർ ആത്മീയ കൂട്ടായ്മയെക്കുറിച്ചു വാചാലരാകും. പക്ഷെ, ഭൗതീക കൂട്ടായ്മയെക്കുറിച്ചു കേൾക്കുമ്പോൾ നെറ്റി ചുളിക്കും. ഇതൊന്നും തങ്ങൾക്കു ബാധകമല്ലെന്നു തോന്നിപ്പോകും അവരുടെ പ്രവർത്തി കണ്ടാൽ.ഫിലിപ്യ ലേഖനത്തിൽ നാം കാണുന്ന കൂട്ടായ്മ ശ്രദ്ധിക്കുക. ദൈവത്തോടു കൂട്ടായ്മ ഉണ്ടെന്നു പറയുന്നവർ സുവിശേഷത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി കൂട്ടായ്മ കാണിക്കണമെന്നാണ് പൗലോസ് പറയുന്നത്. ഫിലിപ്യയിൽ പ്രവർത്തനം ആരംഭിച്ച നാൾ മുതൽ അവർ കൂട്ടായ്മ കാണിക്കുന്നതിൽ ഉത്സാഹികളായിരുന്നു. അവിടെ ആദ്യമായി സുവിശേഷം കൈക്കൊണ്ട ലുദിയ തന്റെ ഹൃദയം മാത്രമല്ല ഭവനവും സുവിശേഷത്തിനായി തുറന്നുകൊടുത്തു (അപ്പൊ. 16:40). കാരാഗൃഹപ്രമാണിയും അങ്ങനെതന്നെ ചെയ്തു എന്ന് ചിന്തിക്കാം (16:19-34).ഫിലിപ്യയ്ക്കു സമീപമുള്ള തെസ്സലോനിക്യയിൽ പ്രവർത്തിക്കുമ്പോൾ ഫിലിപ്യർ പൗലോസിനെ പല പ്രാവശ്യം സഹായിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ് (ഫിലിപ്യർ 4:10-18). പ്രിയരെ, ഇതൊക്കെ മാതൃകയാക്കേണ്ട കാര്യമാണ്. കർത്താവിനെയും സുവിശേഷത്തെയും സ്നേഹിക്കുന്നവർ പരപ്രേരണ കൂടാതെ തന്നെ കൂട്ടായ്മ കാണിക്കും. മറ്റുള്ളവരെ നോക്കിയല്ല അവർ ചെയ്യുന്നത്; പ്രത്യുത, ദൈവത്തോടുള്ള തങ്ങളുടെ വ്യക്തിപരമായ സ്നേഹത്തിൽ നിന്നാണ് ചെയ്യുക. അങ്ങനെ ആയിരിക്കുകയും വേണം. അല്ലാതെ, ഞാൻ എന്തൊക്കെയോ ചെയ്തു എന്ന മനോഭാവത്തിൽ അരുത്. നാം ചെയ്യുന്നതൊക്കെ കർത്താവിനെന്നപോലെ മനസോടെ ആയിരിക്കണം.

ധ്യാനം: ഫിലിപ്യർ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.