ഇന്നത്തെ ചിന്ത : മാതൃകാപരമാകണം ക്രിസ്തീയ ജീവിതം |ജെ.പി വെണ്ണിക്കുളം

കൊലൊസ്സ്യർ 3:5-10 വരെ വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു: ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.
ഈ വക നിമിത്തം ദൈവകോപം അനുസരണംകെട്ടവരുടെമേൽ വരുന്നു.
അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു.
ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.
അന്യോന്യം ഭോഷ്കു പറയരുതു. നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,
തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.

News Middle Advt Banner

ഒരു വിശ്വാസി ശ്രദ്ധിക്കേണ്ടതും മരിപ്പിക്കേണ്ടതുമായ 5 കാര്യങ്ങളെക്കുറിച്ച് കൊലോസ്യ ലേഖനം മൂന്നാം അധ്യായത്തിൽ കാണാം. ക്രിസ്തുവിനോടുകൂടെ മരിച്ച വിശ്വാസിയുടെ അവയവങ്ങൾ പിന്നെയും മരിപ്പിക്കേണമോ എന്നു ചോദിച്ചാൽ ഇവിടെ പറയുന്നത് ഭൂമിയിലുള്ള അവയവങ്ങൾ മരിപ്പിക്കേണം എന്നു തന്നെയാണ്. മരിപ്പിക്കുക എന്നു പറഞ്ഞാൽ നിർജീവമാക്കുക, ശക്തിരഹിതമാക്കുക എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. പാപ സ്വാധീനമുള്ളതാണ് ഈ ശരീരം. അതിനാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമോഹം, അത്യാഗ്രഹം തുടങ്ങിയവയെ ദിനംതോറും മരിപ്പിക്കേണം. ഇതു ചെയ്യാത്തവരിൽ വരാൻ പോകുന്ന ദൈവകോപത്തെക്കുറിച്ചും ഇവിടെ വായിക്കാൻ കഴിയും.

ധ്യാനം : കൊലോസ്യർ 3
ജെ പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading