ഇന്നത്തെ ചിന്ത : വെള്ള തേച്ച ശവക്കല്ലറകൾ |ജെ.പി വെണ്ണിക്കുളം

കപടഭക്തിക്കാരായ ശാസ്ത്രിമാരെയും പരീശന്മാരെയും യേശു ശാസിക്കുന്നത് മത്തായി ഇരുപത്തിമൂന്നാം അധ്യായത്തിൽ വായിക്കുന്നുണ്ട്. അതിൽ ഒരു ഭാഗമാണ് ഇന്നത്തെ ചിന്ത. ശവക്കല്ലറകൾക്കു
വെള്ളപൂശുന്നതിനു തുല്യമായിരുന്നു അവരുടെ ജീവിതം. പുറമെ വെടിപ്പുള്ളവരെന്നു തോന്നുമെങ്കിലും ഉള്ളിൽ അശുദ്ധി മാത്രമേയുള്ളൂ. ബാഹ്യമായ ആകർഷണത്തിനു പ്രാധാന്യം കൊടുത്തവർ ആന്തരിക വിശുദ്ധിയെ ത്യജിച്ചുകളഞ്ഞു. ഇന്നും ഇത്തരത്തിലുള്ളവരെ കാണാം. മറ്റുള്ളവർ കാണേണ്ടതിനു വിശുദ്ധി അഭിനയിക്കുകയും ഉള്ളിൽ ചീഞ്ഞു നാറുന്ന സ്വഭാവം കൊണ്ടു നടക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർ ദൈവത്തിനുള്ളത് ചിന്തിക്കുന്നവരല്ല.

ധ്യാനം: മത്തായി 23
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.