ഇന്നത്തെ ചിന്ത : ഒരിക്കൽ മരണം പിന്നെ ന്യായവിധി |ജെ.പി വെണ്ണിക്കുളം

മനുഷ്യന്റെ പാപത്തിന്റെ ഫലമായാണ് ശാരീരിക മരണം ഭൂമിയിൽ ഉണ്ടായത്. പാപവും മരണവും ഇന്നും ലോകത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതു മനുഷ്യ ശരീരത്തെ ബാധിക്കുന്നവയാണ്. ആത്മാവിനോ മരണമില്ല. ശാരീരിക മരണം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു ഉറക്കം മാത്രമാണ്. കർത്താവിന്റെ രണ്ടാം വരവ് വരെ അവർ ഉറങ്ങുന്നു. എന്നാൽ അവർ എഴുന്നേൽക്കുന്ന ഒരു സമയമുണ്ട്. അന്ന് രഹസ്യമായും പരസ്യമായും ചെയ്ത പ്രവർത്തികൾക്കുള്ള ന്യായവിധിയും പ്രതിഫലവുമുണ്ട്. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ ദൈവത്തിനു പ്രസാദമുള്ളത് മാത്രം ചെയ്യാൻ ശ്രദ്ധിക്കുക.

ധ്യാനം : എബ്രായർ 9
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading