ഇന്നത്തെ ചിന്ത : യിസ്രായേൽ പുത്രിക്കു രോഗശമനം വരുന്നില്ലേ? | ജെ.പി വെണ്ണിക്കുളം

യിരെമ്യാവ് 8:22ൽ ഇങ്ങനെ വായിക്കുന്നു: “ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?”

കൊയ്ത്തും ഫലശേഖരവും കഴിഞ്ഞിട്ടും വിലപിക്കുന്ന യിസ്രായേലിനെ നമുക്ക് കാണാൻ കഴിയും. യോർദ്ദാൻ നദിക്കു കിഴക്ക് മലകൾ നിറഞ്ഞ ഗിലെയാദിൽ ഔഷധഗുണമുള്ള ധാരാളം സുഗന്ധതൈലം ലഭ്യമായിരുന്നു. അത്തരത്തിലുള്ള ഔഷധം തങ്ങളുടെ രാജ്യത്തുണ്ടായിട്ടും തങ്ങളുടെ പാപരോഗത്തിനു സൗഖ്യം വന്നില്ല. ഇക്കാര്യം യിരെമ്യാ പ്രവാചകൻ ചൂണ്ടിക്കാണിക്കുകയാണ്. പ്രിയരെ, മാനവജാതിയുടെ മുഴുവൻ പാപപരിഹാരത്തിനായാണ് ഗിലെയാദിലെ നല്ല വൈദ്യനായ യേശു ക്രിസ്തു ക്രൂശിൽ മരിച്ചത്. മനുഷ്യവർഗ്ഗത്തിനു മുഴുവൻ രക്ഷയുണ്ടാകുവാൻ ഇതു കാരണമായി. ഇന്നും മനുഷ്യൻ പാപത്തിൽ തന്നെ കിടക്കുന്നു. എന്തുകൊണ്ട് അതിനു ശമനം വരുന്നില്ല എന്നത് സ്വയം ചിന്തിക്കേണ്ടതാണ്.

ധ്യാനം : യിരെമ്യാവ് 8
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.