ഇന്നത്തെ ചിന്ത : മണ്പാത്രങ്ങളിൽ പകർന്നിരിക്കുന്ന നിക്ഷേപം | ജെ.പി വെണ്ണിക്കുളം

ബാങ്കുകളോ ലോക്കറുകളോ ഇല്ലാതിരുന്ന കാലത്തു നിക്ഷേപങ്ങൾ ആരുടെയും ശ്രദ്ധയിൽപെടാതിരിക്കാൻ വിലകുറഞ്ഞ മണ്പാത്രങ്ങളിൽ കുഴിച്ചിട്ടു സൂക്ഷിക്കുമായിരുന്നു. ഇവിടെ മനുഷ്യനെയും മണ്പാത്രമായാണ് പൗലോസ് ഉപമിക്കുന്നത്. ഈ മണ്പാത്രത്തിലാണ് പരിശുദ്ധാത്മാവിനെ പകർന്നിരിക്കുന്നത്. യോഗ്യതയൊന്നുമില്ലാതിരുന്നിട്ടും ഈ പാത്രത്തെ തെരഞ്ഞെടുത്തത് ദൈവത്തിന്റെ നീതി. വിലയില്ലാതിരുന്ന മനുഷ്യനെ വിലയുള്ളവരാക്കി മാറ്റുവാൻ വിലയുള്ള നിക്ഷേപത്തെ അവൻ നൽകി. അങ്ങനെ വിലയുള്ളവരായി തീർന്നു എന്നു ബോധ്യമുള്ളവർ ആത്മാവിനെതിരെയുള്ള ഒരു പ്രവർത്തനത്തിലും ഏർപ്പെടരുത്. പരിശുദ്ധാത്മാവിനെ നിന്ദിക്കയുമരുത്. ആത്മാവ് ഉള്ളവന് ദൈവത്തിനു വിരുദ്ധമായി ഒന്നും പ്രവർത്തിക്കാൻ കഴിയില്ലല്ലോ.

News Middle Advt Banner

ധ്യാനം: 2 കൊരിന്ത്യർ 4
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading