ഇന്നത്തെ ചിന്ത : സമ്പത്തുക്കളുടെ അപഹാരം സന്തോഷത്തോടെ സഹിച്ചവർ | ജെ.പി വെണ്ണിക്കുളം

ആദിമ കാലത്തു ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിച്ചവർ നിരവധിയാണ്. അതൊക്കെ സഹിക്കുവാൻ പരിശുദ്ധാത്മാവ് അവരെ ബലപ്പെടുത്തി എന്നത് നമുക്കും ധൈര്യം നൽകുന്ന ഒന്നാണ്. അവർ പല തരത്തിലുള്ള പീഡനങ്ങളിൽകൂടി കടന്നുപോയപ്പോഴും നാഥനെ തള്ളിപ്പറഞ്ഞില്ല. അവരുടെ ഭൗമിക സമ്പത്തുക്കൾ അപഹരിക്കപ്പെട്ടെങ്കിലും സന്തോഷത്തോടെ സഹിച്ചു. അതിലും വലിയൊരു സമ്പത്തു ഉയരത്തിലുണ്ടെന്ന് ഓർത്തുകൊണ്ടാണ് അവർ അതു സഹിച്ചത്. പ്രിയരെ, ഈ ലോകത്തിൽ ജീവിക്കുമ്പോൾ ഈ വിശ്വാസം നിമിത്തം പല കഷ്ട നഷ്ടങ്ങളും ഉണ്ടായെന്നു വരാം. എങ്കിലും ധൈര്യപ്പെടുക. ലോകത്തെ ജയിച്ചവൻ കൂടെയുണ്ട്. അവനത്രെ നമുക്കുള്ള ഉത്തമസമ്പത്തു.

post watermark60x60

ധ്യാനം : എബ്രായർ 10
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like