ഇന്നത്തെ ചിന്ത : വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു പരിശോധിക്കണം |ജെ.പി വെണ്ണിക്കുളം

പൗലോസിന്റെ അധ്വാനത്തിന്റെ ഫലമാണ് കൊരിന്ത്യ സഭ. അടിസ്ഥാന ഉപദേശങ്ങൾ താൻ അവരെ നന്നായി പഠിപ്പിച്ചു. എന്നാൽ പിന്നീട് അവർ അതിൽ നിന്നും പിന്മാറി വിഭാഗീയതയ്‌ക്കും ഗുരുതരമായ ക്രമക്കേടുകൾക്കും പിന്നാലെ പോയി. പിന്നീട് തിമൊഥെയോസ്, തീത്തോസ് തുടങ്ങിയവർ അവിടെ വന്നപ്പോഴും പൗലോസ് ലേഖനങ്ങളിലൂടെ പ്രബോധിപ്പിച്ചപ്പോഴും അവർ മടങ്ങിവരാൻ തയ്യാറായി. ക്രിസ്തുവിൽ ആശ്രയിക്കുകയാണ് പ്രധാനമെന്നാണ് പൗലോസ് പറയുന്നത്. അതിനാൽ തന്നെ വിശ്വാസത്തിൽ ഇരിക്കുക എന്ന ചിന്ത എല്ലാ കാലത്തും പ്രസക്തമാണ്.

post watermark60x60

ധ്യാനം :2 കൊരിന്ത്യർ 13
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like