ഇന്നത്തെ ചിന്ത : ഭയപ്പെടേണ്ട |ജെ.പി വെണ്ണിക്കുളം

ജീവിതത്തിന്റെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ എല്ലാ ദിവസവും ‘ഭയപ്പെടേണ്ട’ എന്ന ദൈവശബ്ദം നമുക്കുണ്ട്. കാരണം മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് ഭയം. അതുകൊണ്ടുതന്നെ അവനു കൂടെക്കൂടെ ധൈര്യം ആവശ്യമാണ്. വചനം നമ്മോടു പറയുന്നത്, നാം ഭയപ്പെടേണ്ട എന്നാണ്. അതിനുള്ള കാരണം യെശയ്യാവ്‌ 54ൽ നിന്നും ചുവടെ ചേർക്കുന്നു.
1. നീ ലജ്ജിച്ചുപോകയില്ല ( വാക്യം 4).
2. നിന്റെ യൗവനത്തിലെ ലജ്ജ നീ മറക്കും (വാക്യം 4).
3. അവൻ നിന്റെ വീണ്ടെടുപ്പുകാരൻ (വാക്യം 5).
4. അവൻ നിന്നെ വിളിച്ചു (വാക്യം 60).
5. ഞാൻ നിന്നെ ചേർത്തുകൊള്ളും (വാക്യം 7).
6. ഞാൻ നിത്യ ദയ കാണിക്കും (വാക്യം 8,10).
7. ഞാൻ നിന്നെ ഭത്സിക്കയില്ല (വാക്യവും 9).
8. നീലക്കല്ലു കൊണ്ടു നിന്റെ അടിസ്ഥാനമിടും (വാക്യം 11,12).
9. നിന്റെ മക്കൾ യഹോവയാൽ ഉപദേശിക്കപ്പെടും (വാക്യം 13).
10. നിനക്കെതിരെ ഉണ്ടാക്കുന്ന ആയുധങ്ങൾ ഫലിക്കയില്ല (വാക്യം 17).

ധ്യാനം: യെശയ്യാവ്‌ 54
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.