യു.പി.എഫ്.കെ 2025 പ്രഥമ പ്രവർത്തക സമ്മേളനവും ദൈവദാസന്മാരുടെ സ്വീകരണവും

കുവൈറ്റ് സിറ്റി : നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും, അഹമ്മദി സെൻ്റെ പോൾസ് ചർച്ചിലും ഉൾപ്പെട്ട 18 പെന്തെകോസ്റ്റൽ സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) യുടെ 2025 ലെ പ്രഥമ പ്രവർത്തക സമ്മേളനവും ദൈവദാസന്മാരുടെ സ്വീകരണവും പ്രാർത്ഥനയും ജൂൺ 13 വെള്ളിയാഴ്ച 2.30 P. M നു അബ്ബാസിയയിലുള്ള ഐ. പി. സി. പ്രയർ ഹാളിൽ വച്ച് നടന്നു. പാസ്റ്റർ ഷിബു മാത്യു (അഡ്വൈസറി ബോർഡ് അംഗം) അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ സുബി ഫിലിപ്പ് (ഫുൾ ഗോസ്പൽ എം.എൽ.സി ചർച്ച് ), പാസ്റ്റർ സ്റ്റീഫൻ മാത്യു (ഷാരോൺ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡ്) എന്നിവർ പ്രാർത്ഥനയും പാസ്റ്റർ എബ്രഹാം സ്കറിയ (കുവൈറ്റ് ചർച്ച ഓഫ് ഗോഡ്) സങ്കീർത്തനവും ബ്ര. ബിജോ കെ ഈശോ (ജനറൽ കൺവീനർ ) സ്വാഗതവും അറിയിച്ചു. ഈ വർഷക്കാലം പുതിയതായി കുവൈറ്റിൽ സഭാ ചാർജ് ഏറ്റെടുത്ത കർതൃദാസന്മാരായ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ (ഐ. പി. സി. കെ. പി. എ), പാസ്റ്റർ ജെയിംസ് മാനുവേൽ (ഐ. പി. സി. ഫഹാഹീൽ) എന്നിവരെ ബ്ര. റോയി കെ യോഹന്നാൻ (അഡ്വൈസറി ബോർഡ് അംഗം) പരിചയപ്പെടുത്തുകയും യു.പി.എഫ്.കെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ബ്രദർ കെ. സി. സാമുവേലും (ഫിനാൻസ് കൺട്രോളർ), ബ്രദർ ഷിബു വി സാമും (ജോയിന്റ് സെക്രട്ടറി) അവർക്ക് ഗിഫ്റ്റും കൈമാറി. പാസ്റ്റർമാരുടെ മറുപടി പ്രസംഗത്തിന് ശേഷം പാസ്റ്റർ ബെൻസൻ തോമസ് (പ്രോഗ്രാം കൺവീനർ) ഇരുവരെയും അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. തുടർന്ന് ബ്രദർ സാംകുട്ടി സാമുവേൽ (ജനറൽ സെക്രട്ടറി) യു.പി.എഫ്.കെ യുടെ ഈ വർഷത്തെ പ്രോഗ്രാം അന്നൗൺസ്‌മെന്റ് നടത്തി. അതിനു ശേഷം പാസ്റ്റർ എബ്രഹാം വർഗ്ഗീസ് (ഐ പി സി – പി. സി.കെ) ദൈവജനത്തിന്റെ പ്രാർത്ഥന എപ്രകാരമായിരിക്കണമെന്നുള്ള വിഷയത്തെ ആധാരമാക്കി ദൈവവചന ശുശ്രൂഷ നടത്തി. പാസ്റ്റർ സുബി ഫിലിപ്പ് (ഫുൾ ഗോസ്പൽ എം.എൽ. സി) മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്തു. ബ്രദർ ജെയിംസ് ജോൺസൻ (ട്രെഷറാർ) നന്ദി രേഖപ്പെടുത്തി. പാസ്റ്റർ അലക്സ് പി കുര്യൻ (ന്യു ഇന്ത്യാ ചർച്ച ഓഫ് ഗോഡ്) , പാസ്റ്റർ റെജിമോൻ ജേക്കബ് (ഐ പി സി അഹമ്മദി) എന്നിവരുടെ പ്രാർത്ഥന ആശീർവാദത്തോടെ മീറ്റിംഗ് പര്യവസാനിച്ചു. യു.പി.എഫ്.കെ കൊയർ ഗാനങ്ങൾ ആലപിച്ചു. യു പി എഫ് കെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ കമ്മിറ്റികളുടെ കൺവീനേഴ്‌സ്, കോർഡിനേറ്റേഴ്‌സ്, കുവൈറ്റിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ കർത്തൃദാസന്മാർ സഭാ പ്രതിനിധികൾ അതോടൊപ്പം ധാരാളം ദൈവമക്കൾ ഈ മീറ്റിംഗിൽ സംബന്ധിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading