കട്ടപ്പനയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കട്ടപ്പന: ഇടുക്കി കട്ടപ്പന–കുട്ടിക്കാനം മലയോരപാതയിലെ നാലാംമൈൽ ഏറുമ്പടത്തിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ജെറിൻ (36) മരിച്ചു.

തിരുവനന്തപുരത്ത് നിന്ന് ചേലച്ചുവട്ടിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ജെറിന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനായില്ല. തുടർന്ന് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ജെറിന്റെ ഭാര്യ ദിവ്യ (29), ദിവ്യയുടെ സഹോദരി നവ്യ (26), നവ്യയുടെ ഭർത്താവ് അജിൻ (36), ജെറിന്റെ മൂന്നുവയസ്സുള്ള കുട്ടി എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച ജെറിൻ ദി പെന്തെക്കോസ്ത് മിഷൻ (ടി.പി.എം.) തിരുവനന്തപുരം സെന്റർ ചാണി സഭാംഗമാണ്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
സംസ്കാരം ടി.പി.എം. ചാണി സഭാഹാളിലെ ശുശ്രൂഷകൾക്കുശേഷം വീട്ടുവളപ്പിൽ നടന്നു.
ജെറിൻ, ടി.പി.എം. കൊട്ടാരക്കര സെന്റർ അസിസ്റ്റന്റ് പാസ്റ്റർ പോൾ രാജിന്റെ സഹോദരപുത്രിയുടെ ഭർത്താവാണ്.
വാർത്ത: ചാക്കോ കെ. തോമസ്, ബെംഗളൂരു

- Advertisement -


Comments are closed.