2000 ക്രൈസ്തവ ഗായകരുടെ സംഗമം; ‘ഹല്ലേലൂയാ സീസൺ 2’ ഇന്ന് (ഒക്ടോബർ 2) വൈകിട്ട് നാലിന്
തിരുവനന്തപുരം: 2000 ക്രൈസ്തവ ഗായകരെ അണിനിരത്തി സംഘടിപ്പിക്കുന്ന ‘ഹല്ലേലൂയാ സീസൺ 2’ ഇന്ന് (ഒക്ടോബർ 2ന്) വൈകിട്ട് 4ന് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രൈസ്തവ ഗായകരും ശുശ്രൂഷകരും പരിപാടിയിൽ പങ്കെടുക്കും.

സുവിശേഷ പ്രവർത്തനരംഗത്ത് 50ൽപരം വർഷം പിന്നിട്ടവരും മലയാള മണ്ണിൽനിന്ന് സുവിശേഷവുമായി ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ദീർഘകാലമായി ശുശ്രൂഷിക്കുന്നവരുമായ ക്രൈസ്തവ ദാസന്മാരെയും, ക്രൈസ്തവ വിരുദ്ധമായ ആക്രമണങ്ങൾക്ക് ഇരകളായി പീഡനത്തിലൂടെ കടന്നുപോയ ദൈവദാസന്മാരെയും ‘ഹല്ലേലൂയാ സീസൺ 2’ വേദിയിൽ ആദരിക്കും.
ഇന്ത്യൻ ഇവാഞ്ചലിസ്റ്റ് അനു ജേക്കബ് നേതൃത്വം നൽകുന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഭാ ശുശ്രൂഷകരും സുവിശേഷ പ്രവർത്തകരും പങ്കെടുക്കും.
പരിപാടിയിൽ പാസ്റ്റർ കെ.സി. ജോൺ, ബ്രദർ പി.ജി. വർഗീസ് (ഡൽഹി), റവ. എം.എ. വർഗീസ് (ബംഗളൂരു), പാസ്റ്റർ ഒ.എം. രാജുകുട്ടി, റവ. ക്ലാരൻസ് മുരത്തിയത്ത്, ഡോ. കെ.വി. പോൾ (തെലങ്കാന), പാസ്റ്റർ പി.ജി. മാത്യൂസ്, പാസ്റ്റർ രാജു കെ. തോമസ് (ഗുജറാത്ത്), ബിഷപ്പ് എ.ജി. തങ്കച്ചൻ (ആന്ധ്ര), പാസ്റ്റർ ബേബി വർഗീസ് (പഞ്ചാബ്), പാസ്റ്റർ ഒ.ഇ. വർഗീസ് (തമിഴ്നാട്), പാസ്റ്റർ പി.എം. ഫിലിപ്പ് (കാശ്മീർ) തുടങ്ങിയവർ പങ്കെടുക്കും.
പാസ്റ്റർ വിജയ് കുമാർ (ഉത്തർപ്രദേശ്), പാസ്റ്റർ ജോസ് തോമസ് (മധ്യപ്രദേശ്), പാസ്റ്റർ പൗലച്ചൻ (കർണാടക), പാസ്റ്റർ ആരോൺ യേശുദാസൻ (ഉത്തർപ്രദേശ്), സിസ്റ്റർ സരോജം പൗലോസ് (തമിഴ്നാട്), മിസിസ് മേരി മാത്യു (രാജസ്ഥാൻ) എന്നിവരും പരിപാടിയുടെ ഭാഗമാകും.
പരിപാടി Hallelujah TVയുടെ സഹകരണത്തോടെ ലൈവ് സ്ട്രീമിംഗായി സംപ്രേഷണം ചെയ്യും.

- Advertisement -


Comments are closed.