കാനഡയിലെ ടൊറന്റോയിൽ പാസ്റ്റർ. ടിനു ജോർജിന്റെ നേതൃത്വത്തിൽ നാല് ദിവസത്തെ ആത്മീയ സമ്മേളനത്തിന് അനുഗ്രഹ സമാപ്തി

 

ടൊറന്റോ, കാനഡ: അപ്പോസ്തൽ ടിനു ജോർജിന്റെ നേതൃത്വത്തിൽ കാനഡയിലെ ടൊറന്റോയിൽ സംഘടിപ്പിച്ച നാല് ദിവസത്തെ പ്രത്യേക പ്രാർത്ഥനാ യോഗങ്ങൾ വലിയ ആത്മീയ അനുഗ്രഹമായി സമാപിച്ചു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത യോഗങ്ങളിൽ ദൈവത്തിന്റെ ശക്തമായ സാന്നിധ്യം അനുഭവപ്പെട്ടതായി സംഘാടകർ അറിയിച്ചു.

യോഗങ്ങളിൽ പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവർത്തനത്തിലൂടെ അനേകർക്ക് അത്ഭുതകരമായ സൗഖ്യവും പ്രവചന സന്ദേശങ്ങളിലൂടെ ജീവിതത്തിൽ പുതിയ പ്രത്യാശയും ലഭിച്ചതായി സാക്ഷ്യങ്ങൾ പങ്കുവെക്കപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ വിശ്വാസികൾ ആത്മീയ നവീകരണത്തിനും ദൈവിക ഇടപെടലുകൾക്കും സാക്ഷ്യം വഹിച്ചു.

പ്രശസ്ത വർഷിപ്പ് ലീഡർമാരായ പാസ്റ്റർ ഷെൽഡൻ ബംഗേരയും പാസ്റ്റർ ഇമ്മാനുവൽ കെ.ബി.യും ആരാധനയ്ക്ക് നേതൃത്വം നൽകി. ആത്മാർത്ഥമായ ആരാധനയും ദൈവവചന ശുശ്രൂഷയും സമ്മേളനത്തിന്റെ മുഖ്യ ആകർഷണങ്ങളായി.

ടൊറന്റോ നഗരത്തിന് ആത്മീയ ഉണർവ് പകർന്ന ഈ നാല് ദിവസങ്ങൾ പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി മാറിയതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading