ഗിൽഗാൽ എ ജി ചർച്ച് ദുബായ് ശുശ്രൂഷകൻ Pr. ഫിലിപ്പ് വർഗീസ് നിത്യതയിൽ

ദുബായ്: ഗിൽഗാൽ എ. ജി ചർച്ച് (യൂ എ ഇ – മലബാർ സെക്ഷൻ ) ശുശ്രൂഷകനായിരുന്ന പ്രിയ ദൈവദാസൻ പാസ്റ്റർ ഫിലിപ്പ് വർഗീസ് (65) കർത്താവിൽ നിദ്ര പ്രാപിച്ചു.

News Middle Advt Banner

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദുബായിലെ സഭയുടെ ശുശ്രൂഷയിൽ സജീവമായി പ്രവർത്തിച്ചിരുന്ന Pr. ഫിലിപ്പ് വർഗീസ് , വിശ്വസ്തമായ ശുശ്രൂഷയിലൂടെ സഭാംഗങ്ങൾക്കും സമൂഹത്തിനും ആത്മീയ നേതൃത്വവും ദൈവവചനത്തിന്റെ സന്ദേശവും പകർന്നുനൽകി. ദീർഘകാലത്തെ ശുശ്രൂഷയിലൂടെ അനേകരുടെ ജീവിതത്തിൽ വിശ്വാസവും പ്രത്യാശയും വളർത്തുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു.

ഭാര്യ മിനി വർഗീസ് . മക്കൾ :ഡാനിയേൽ വർഗീസ് (ഓസ്ട്രേലിയ ), ശ്രുതി ഷിജു (ദുബായ് ). മരുമക്കൾ: സാഹിത്യ ഡാനിയേൽ (ഓസ്ട്രേലിയ ), ഷിജു (ദുബായ് ).

സംസ്കാര ശുശ്രൂഷകൾ 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച രാവിലെ 8 മണിക്ക് നന്ദിയാട്ട് മലയിൽ (House,) മഞ്ഞണിക്കര , പത്തനംതിട്ടയിൽ ആരംഭിക്കും.

തുടർന്ന് സംസ്കാര ശുശ്രൂഷകൾ,ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്‌പെൽ ), ഊന്നുകൽ ഈസ്റ്റ്‌ ചർച്ച് സെമിത്തെരിയിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading