ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പ് നാഷണൽ കോൺഫറൻസ് നവംബർ 3, 4 തീയതികളിൽ ചെങ്ങന്നൂരിൽ
ചെങ്ങന്നൂർ: ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പിന്റെ (CMF) നാഷണൽ കോൺഫറൻസ് നവംബർ 3, 4 തീയതികളിൽ ചെങ്ങന്നൂർ എസ്.ബി.എസ്. ക്യാമ്പ് സെന്ററിൽ നടക്കും.

മ്യൂസിഷ്യൻമാരുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി ‘Health and Wellness’ എന്ന പ്രത്യേക സെഷൻ കോൺഫറൻസിൽ സംഘടിപ്പിക്കും. ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് രഞ്ജിത്ത് രാജ് രവി സെഷന് നേതൃത്വം നൽകും. CMF അംഗമായ ബ്രദർ ജോയ് ജോൺ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റീജിയനുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രത്യേക സമയക്രമവും ക്രമീകരിച്ചിട്ടുണ്ട്. നവംബർ 3-ന് വൈകുന്നേരം പ്രത്യേക മ്യൂസിക് കൺസെർട്ടും നടക്കും. പാസ്റ്റർ പ്രിൻസ് റാന്നി അതിഥി പ്രസംഗകനായി പങ്കെടുക്കും.
മ്യൂസിക് മിനിസ്ട്രിയിൽ 40 വർഷം പൂർത്തിയാക്കിയവരെ ആദരിക്കുന്ന പ്രത്യേക ചടങ്ങും കോൺഫറൻസിന്റെ ഭാഗമായി നടക്കും.
കോൺഫറൻസിന്റെ അനുഗ്രഹത്തിനായി തുടർന്നുള്ള നാല് ആഴ്ചകളിൽ ഓരോ ആഴ്ചയും ഒരു ദിവസം വീതം ഓൺലൈൻ സൂം പ്രാർത്ഥന സംഘടിപ്പിക്കും. ഒക്ടോബർ 6-ന് രാത്രി 8 മണിക്ക് തിരുവല്ല റീജിയൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
CMF അംഗങ്ങൾക്ക് മാത്രമായിരിക്കും കോൺഫറൻസിൽ പ്രവേശനം അനുവദിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
സി.എം.എഫ്. ഭാരവാഹികളായ സാംസൺ കൊട്ടൂർ, ജോസ് ജോർജ്, ഇമ്മാനുവേൽ ഹെൻട്രി, ബിനോയി ചാക്കാ,സുനിൽ സോളമൻ, ബിനു ചാരുത, പ്രതിഷ് വി.ജെ. എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും.
പ്രമുഖ ക്രൈസ്തവ സംഗീതജ്ഞരായ നിർമ്മല പീറ്റർ, കുട്ടിയച്ചൻ, വിൽസൻ ചേന്ദനാട്ടിൽ, ടോണി ഡി. ചൊവ്വൂക്കാരൻ എന്നിവർ ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പ് ഉപദേശകസമതി അംഗങ്ങളായി പ്രവർത്തിക്കുന്നു.

- Advertisement -


Comments are closed.