സ്ലൗ മലയാളം ഗോസ്പൽ ചർച്ചിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന; നവംബർ 2 മുതൽ

സ്ലൗ: യുകെയിലെ സ്ലൗ മലയാളം ഗോസ്പൽ ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 2 മുതൽ 22 വരെ നടക്കും. ഐവർ ഹീത്ത്, ബ്രാക്ക്നെൽ, ആക്സ്ബ്രിഡ്ജ് മേഖലകളിലെ സഭാ വിശ്വാസികൾ ഉൾപ്പെടെ പങ്കെടുക്കുന്ന ആത്മീയ ശുശ്രൂഷയായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

News Middle Advt Banner

രാവിലെ 10.30നും വൈകിട്ട് 6നും പ്രാർത്ഥനാ യോഗങ്ങൾ നടക്കും. സഭയുടെ വാർഷിക പ്രവർത്തനക്രമത്തിലും നവംബർ മാസത്തിലെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന പ്രധാന ആത്മീയ പരിപാടിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രാർത്ഥനാ സമ്മേളനങ്ങളിൽ പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ കെ. സി. സാമുവൽ, പാസ്റ്റർ നോബിൾ പി. തോമസ്, ഇവാ. സാജു ജോൺ മാത്യു, പാസ്റ്റർ അനീഷ് കൊല്ലം എന്നിവർ അതിഥി ശുശ്രൂഷകരായി പങ്കെടുക്കും.

സഭാശുശ്രൂഷകൻ പാസ്റ്റർ സജി സാമുവേലിന്റെ നേതൃത്വത്തിലാണ് 21 ദിവസത്തെ പ്രാർത്ഥനാ പരിപാടി നടക്കുന്നത്.

നവംബർ 2 മുതൽ 22 വരെ നടക്കുന്ന പ്രാർത്ഥനാ ദിവസങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ യോഗങ്ങൾ വെക്സ്ഹാം കോർട്ട് പാരിഷ് ഹാളിലും ശനി, ഞായർ ദിവസങ്ങളിൽ ഐവർ ഹീത്ത് ജൂനിയർ സ്കൂളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

തിങ്കൾ–വെള്ളി: വെക്സ്ഹാം കോർട്ട് പാരിഷ് ഹാൾ, വിൻഡ്സർ റോഡ്, എസ്.എൽ.2 5ക്യു.പി.
ശനി–ഞായർ: ഐവർ ഹീത്ത് ജൂനിയർ സ്കൂൾ, സെന്റ് മാർഗരറ്റ്സ് ക്ലോസ്, ഐവർ, എസ്.എൽ.0 0.ഡി.എ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading