ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ പൊതുസഭായോഗം ഒക്ടോബർ 4ന്

അഹമ്മദാബാദ്: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്ററിന്റെ പൊതുസഭായോഗം 2026 ഒക്ടോബർ 4ന് അഹമ്മദാബാദ് തൽത്തേജിലുള്ള 440 ബാങ്ക്വറ്റ് ഹാളിൽ നടക്കും.

News Middle Advt Banner

യോഗത്തിൽ ബ്രദർ ടിബിൻ തങ്കച്ചാനും ബ്രദർ റുവൽ തിമോത്തി മാത്യുവും (കേരളം) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ശാരോൻ ഫെലോഷിപ്പ് ചർച്ച് മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ടി. സി. ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കും.

ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും ദൈവമക്കളും പൊതുസഭായോഗത്തിൽ പങ്കെടുക്കും. സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ ശുശ്രൂഷകൾ ഏകോപിപ്പിക്കുന്നതിനുമായി യോഗത്തിൽ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും.

ബ്രദർ പ്രിൻസൺ ചാക്കോ, ബ്രദർ സുനിൽ പി.കെ., ബ്രദർ എബ്രഹാം വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു.

ഗുജറാത്തിലെ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യത്തോടെ പൊതുസഭായോഗം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading