പാസ്റ്റർ ജെയിംസ് മുളവനയുടെ മാതാവ് സാറാമ്മ ബാബുവിന്റെ സംസ്കാരം നാളെ സെപ്റ്റംബർ 29 ന്
കായംകുളം: വാഷിംഗ്ടൺ പെന്തക്കോസ്തൽ അസംബ്ലി ശുശ്രൂഷകനായ പാസ്റ്റർ ജെയിംസ് മുളവനയുടെ മാതാവ് സാറാമ്മ ബാബുവിന്റെ (ജെയ്‌സി–63) സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 29 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കായംകുളം കാക്കനാട് മുളവന എബനേസർ ഭവനത്തിൽ ആരംഭിക്കും.


തുടർന്ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് കണ്ടിയൂർ ഐ.പി.സി. ഏലിം സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
കാക്കനാട് ഐ.പി.സി. ഏലിം സഭാംഗവും മുളവന എബനേസർ ഭവനത്തിൽ ഇവാ. ബി. ബാബുവിന്റെ സഹധർമ്മിണിയുമായിരുന്നു.
മക്കൾ: പാസ്റ്റർ ജെയിംസ് മുളവന (യു.എസ്.എ.), ജെയ്ൻ ബാബു (ദോഹ).
മരുമക്കൾ: ബിജി ജെയിംസ്, ജിഞ്ചു ജെയ്ൻ.

- Advertisement -


Comments are closed.