ഐപിസി അയർലണ്ട് & EU റീജിയൻ വാർഷിക കൺവെൻഷൻ നാളെ (02-10- 2026) മുതൽ ഡബ്ലിനിൽ

ഡബ്ലിൻ: ഇന്ത്യാ പെന്തക്കോസ്ത് ചർച്ച് (ഐപിസി) അയർലണ്ട് & യൂറോപ്യൻ യൂണിയൻ റീജിയന്റെ നാലാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 2 മുതൽ 4 വരെ ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.

News Middle Advt Banner

റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.ടി. എബ്രഹാമിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പാസ്റ്റർ നൂറുദ്ദീൻ മുല്ല, ഐപിസി നോർത്ത് അമേരിക്കൻ മിഡ്-അറ്റ്ലാന്റിക് റീജിയൻ പ്രസിഡന്റ് റവ. ഡോ. മോനിസ് ജോർജ് എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.

വെള്ളിയാഴ്ച വൈകിട്ട് 4.30ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് 5.30 മുതൽ രാത്രി 8.30 വരെ ഉദ്ഘാടന സമ്മേളനവും സുവിശേഷയോഗവും നടക്കും.

ശനിയാഴ്ച രാവിലെ 9 മുതൽ 9.30 വരെ പാസ്റ്റേഴ്സ് മീറ്റിംഗ് നടക്കും. തുടർന്ന് 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സുവിശേഷയോഗം നടക്കും. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ ലേഡീസ് ഫെലോഷിപ്പ്, സൺഡേസ്കൂൾ, പി.വൈ.പി.എ. എന്നിവയുടെ വാർഷിക സമ്മേളനങ്ങൾ നടക്കും. വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ സുവിശേഷയോഗവും ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ സംയുക്ത ആരാധനയും വിശുദ്ധ കുർബാന ശുശ്രൂഷയും നടക്കും. റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർ ജിജി എം. വർഗീസ് വൈസ് പ്രസിഡന്റ്, പാസ്റ്റർ സാനു മാത്യു സെക്രട്ടറി, പാസ്റ്റർ ഷൈൻ മാത്യു ജോയിന്റ് സെക്രട്ടറി, ബ്രദർ രാജൻ ലൂക്കോസ് ട്രഷറർ, പാസ്റ്റർ ജോബി സാമുവൽ കൺവെൻഷൻ കൺവീനർ എന്നിവരാണ് കൺവെൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഹാർവെസ്റ്റ് ടി.വി. മീഡിയാ പാർട്ണറായി പ്രവർത്തിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading