കവിത: അനവധി സത്യങ്ങൾ | രാജൻ പെണ്ണുക്കര
പിണങ്ങല്ലേ പ്രിയരേ...
ഞാനൊന്നു ചൊല്ലട്ടെ
അനവധി സത്യങ്ങൾ
എത്രയോ ഭീഭത്സമീ
കഴിഞ്ഞുപോയ മാസങ്ങൾ
ആരാധനകളില്ലാതെ
ആരാധാനാലയങ്ങൾ തുറക്കാതെ
യോഗാനന്തര സെൽഫികളില്ലാത്ത
ദിനങ്ങളെ ഒന്നോർക്കുമോ
ഒരുനിമിഷം സോദരാ
കൂട്ടംചേരാനവസരമില്ലാതെ…