ലേഖനം: കണ്ണിലെ കൃഷ്ണമണിയും, കണ്ണിലെ കരടും | രാജൻ പെണ്ണുക്കര

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു അവയവമാണ് കണ്ണ്.  ശരീരാവയവങ്ങളിൽ ജോഡിയായി തന്നിരിക്കുന്നവയിൽ കണ്ണും ഉൾപെടും.

Download Our Android App | iOS App

ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും (മത്താ 6:22). കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും എന്നു വചനം പഠിപ്പിക്കുന്നു (മത്താ 6:23).

post watermark60x60

നമ്മുടെ ചർച്ചാവിഷയം കണ്ണിലെ കൃഷ്ണമണിയും അതിലെ കരടും ആണ്. നാം ഏറ്റവും സൂക്ഷിക്കുന്നതും പരിരക്ഷ നൽകുന്നതുമായ ശരീര ഭാഗം.

വിധിയാൽ ഒരുമിച്ചവരാണ്  കണ്ണടയും കണ്ണും. അവർ തമ്മിലുള്ള ബന്ധം ഒരിക്കലും വേർപിരിക്കാൻ ആവാത്തതാണ്. എന്നുവരെ കണ്ണട നല്ലതാണോ അന്നുവരെ അതു കണ്ണിനു സൗന്ദര്യം നൽകുന്നു,  സംരക്ഷണം നൽകുന്നു,  എല്ലാ രീതിയിലും പ്രയോജനകരമായി മാറുന്നു.

എന്നാൽ കണ്ണിനു  പെട്ടെന്നുണ്ടാകുന്ന  വ്യതിയാനങ്ങൾ പലപ്പോഴും അന്നുവരെ നമ്മുടെ ശരീരത്തിന്റ ഭാഗമായിരുന്ന കണ്ണടയെ ഉപയോഗ ശൂന്യമാക്കുന്നു എന്നതും  സത്യമല്ലേ!!!.  അതു എത്ര വിലകൂടിയതായാലും,  എത്ര സ്നേഹിച്ചു കൊണ്ടു നടന്നതായാലും, ഒരിക്കൽ മാറ്റിയാൽ പിന്നെ തിരിഞ്ഞു നോക്കാറില്ല. അന്നു വരെ കരുതിയ വിധങ്ങളും, സഹായങ്ങളും,  കൂടെ കൊണ്ട് നടന്നതും എല്ലാം മറന്ന് അതിനെ ഒഴിവാക്കി  ഉപയോഗശൂന്യമാക്കി  തള്ളിക്കളയുന്നു……

ഇതിൽ കണ്ണട തെറ്റുകാരൻ അല്ല എന്നതും വാസ്തവം. എന്നാൽ പുതിയത് കേടാകുകയോ, അനുയോജ്യമല്ലാതെ വന്നാൽ പഴയതെങ്കിലും മതി എന്നു വിചാരിച്ചു തിരയുന്ന അവസ്ഥയും വരാറുണ്ട്.

ഇതു തന്നെയാണ് ഇന്നു നാം എല്ലാ മേഖലകളിലും കാണുന്നതും കൂടാതെ  ഇന്നു പല മനുഷ്യരുടെ അവസ്ഥയും…

നമ്മുടെ ഈ ലോക ജീവിതത്തിന്റ എല്ലാ മേഖലകളിലും അതായത്  ആത്മീകമായിക്കൊള്ളട്ടെ ലൗകീകമായിക്കൊള്ളട്ടെ,  നാം പലപ്പോഴും മറ്റുള്ളവരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ട് അവരുടെ കണ്ണിലെ കൃഷണമണി
പോലെ ആയി മാറിട്ടില്ലേ!!!!.

അതുപോലെ തിരിച്ചും മറ്റുള്ളവർ നമ്മുടെ കണ്ണിലും എന്നു പ്രത്യേകിച്ച് പറയേണ്ടിയ ആവശ്യം ഇല്ലല്ലോ.

അതേ നാം അവരോടു ചേർന്നു നിന്നാൽ, അവർ പറയുന്നത് എന്തും ചോദ്യം ചെയ്യാതെ അംഗീകരിച്ചാൽ,  അവർക്കു പ്രയോജനം ഉള്ളവർ ആയി മാറുന്നു എങ്കിൽ,  തീർച്ചയായും നാം അവരുടെ കണ്ണിലെ കൃഷ്ണമണിക്ക് തുല്യമായ അവസ്ഥയിൽ പരിഗണിക്കപ്പെടുന്നു എന്നത് ശരിയല്ലേ. അങ്ങനെ എങ്കിൽ അവരുടെ മുൻപിൽ ഒരു പ്രഥമ സ്ഥാനവും നമുക്ക് ലഭിക്കുന്നു.

എന്നാൽ നാം അവർ പറയുന്നതിനെ അംഗീകരിക്കാതിരുന്നാൽ, അവരുടെ തെറ്റായ നയങ്ങളെ എതിർത്താൽ,  അവരുടെ ചെയ്തികൾക്ക് കൂട്ട് നിൽക്കാതിരുന്നാൽ,   അഥവാ അന്യായത്തിനു പിന്തുണ കൊടുക്കാതെ,  ന്യായത്തിന്റ പക്ഷം ചേർന്നാൽ, ചുരുക്കത്തിൽ പറഞ്ഞാൽ നാം പ്രതികരിച്ചാൽ പിന്നെ നമ്മുടെ അവസ്ഥ എന്താകും എന്നു ഒരിക്കലെങ്കിലും  ചിന്തിച്ചിട്ടുണ്ടോ!!!!!.

ഈ പ്രതിഭാസം എല്ലാ മേഖലകളിലും നാം കാണുന്നുണ്ട്.   അതിനോട് ബന്ധപ്പെട്ട്  വേദന ഉണ്ടാക്കുന്നതും,   മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ,  എത്രയോ  വർത്തമാനങ്ങളും, വാർത്തകളും, അതിന്റ  അനന്തരഫലങ്ങളും നാം ദൈനംദിനം കേൾകാറുമുണ്ട്  പത്രങ്ങളിൽ വായിക്കുന്നുമുണ്ട്.

എന്നാൽ ഈ പ്രതിഭാസം ആത്മീക മേഖലകളിലും കാണുവാൻ ഇടയാകുന്നു എന്നതാണ് ഏറ്റവും ദുഖകരമായ അവസ്ഥ.

നാം എന്നുവരെ അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങുന്നോ അവരുടെ കൂടെത്തന്നെ നിൽക്കുന്നുവോ അന്നുവരെ നാം  ഏറ്റവും നല്ലവരും, അവരുടെ സുഹൃത്തുക്കളും,  കണ്ണിലെ കൃഷ്ണമണിക്ക് തുല്യമായ അവസ്ഥയിലും ആയി മാറുന്നു.

എന്നാൽ എന്നു നാം അവർ ചെയ്യുന്നത് തെറ്റ് എന്ന് പറയുന്നോ അഥവാ അന്യായത്തെ എതിർക്കുന്നുവോ, നാം പ്രതികരിക്കുവാൻ തുടങ്ങുന്നുവോ അന്നു മുതൽ നാം അവരുടെ കണ്ണിലെ കരടായി മാറുന്നു എന്നതല്ലേ വാസ്തവം.

കണ്ണിലെ കരടായാൽ പിന്നെ ഒരു നിമിഷംപോലും വെച്ചിട്ട് കാര്യമില്ലല്ലോ.
വച്ചാൽതന്നേ പ്രയോജനവുമില്ല, മേലിൽ  അതു വേദനയും ഹാനിയും വരുത്തും.

അതുകൊണ്ട്   അതിനെ പെട്ടെന്ന് എടുത്തുകളയണം. പറ്റുന്നില്ലയെങ്കിൽ അതിനെ എടുത്തു കളയാനുള്ള മാർഗം പെട്ടെന്ന് അന്വേഷിക്കും എന്നത് നിഷേധിക്കുവാൻ സാധിക്കുമോ???.

കണ്ണിലെ കരട് അധികനാൾ വച്ചിരുന്നാൽ അതു കണ്ണിന്റെ ആരോഗ്യത്തിന് ദോഷം വരുത്തും. അതുകൊണ്ടു എത്ര ചിലവിട്ടാലും സാരമില്ല കരട് എടുത്തുകളയണം എന്നതല്ലെ തത്വം. *അത് മിത്രം ശത്രുവായാൽ ഉണ്ടാക്കുന്ന അപകടം പോലെയായിരിക്കും.*

ഇതാണ് ഇന്നു ലോകത്തു നാം കാണുന്നത് എന്നു പറഞ്ഞാൽ നിഷേധിക്കാമോ???.

എന്നാൽ നാം ദൈവത്തിന്റെ കണ്ണിൽ  അവന്റെ കണ്ണിലെ കൃഷ്ണമണിയായി മാറണം.

അതുകൊണ്ട് ദാവീദ് രാജാവ് വിളിച്ചു പറയുന്നു “കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാക്കേണമേ” (സങ്കി 17:8). നമ്മുടെ ദൈവം നമ്മേ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിക്കുന്നു എന്നും വചനത്തിൽ വായിക്കുന്നു.

അങ്ങനെ നാം ദൈവത്തിന്റെ കണ്ണിലെ കൃഷ്മണിയായി മാറിയാൽ, “നമ്മേ ആരെങ്കിലും തൊട്ടാൽ നിങ്ങളെ തൊടുന്നവൻ അവന്റെ കണ്മണിയെ തൊടുന്നു” (സെഖ 2:8) എന്നു ദൈവവചനം നമുക്ക് ഉറപ്പുതരുന്നു.

അതുകൊണ്ട് സാവധാനം നമുക്ക് ചിന്തിക്കാം,  നമുക്ക് മറ്റുള്ളവരുടെ കണ്ണിലെ കൃഷ്ണമണി പോലെയായി മാറീട്ടു പിന്നീട് കരടായി മാറണോ അഥവാ ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണിയായി എന്നും നിലനിൽക്കണോ????.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

You might also like
Comments
Loading...