ലേഖനം: ചില യാഥാർഥ്യങ്ങൾ | രാജൻ പെണ്ണുക്കര

നമ്മുടെ ജീവിതത്തിനു ചില അടിസ്ഥാന തത്വങ്ങളും, പ്രമാണങ്ങളും ഉണ്ട്. അത് വിശ്വാസം സംബന്ധിചുള്ളതോ ലോകപരമായുള്ളതോ ആകാം.

വിശ്വാസത്തിന്റെ ആധാരം അവരുടെ വേദഗ്രന്ഥങ്ങളും, ലോകപരമായത് അവർ താമസിക്കുന്ന രാജ്യത്തിന്റെ ലിഖിതങ്ങളായ നിയമാവലികളും ആകുന്നു.

ഇവകൾ എനിക്ക് അപ്രധാനം എന്നു പറഞ്ഞു തള്ളിക്കളയുവാൻ ആർക്കും പറ്റുകയില്ല. ഇവയിൽ ഒന്നു മാത്രമേ അംഗീകരിക്കു, ഒന്നിനു മാത്രമേ പ്രാധാന്യം കൊടുക്കു എന്നു നാം ചിന്തിച്ചാൽ പോലും അതു നിയമപരമായി ശിക്ഷാർഹമായ കുറ്റം തന്നേ.

ഇന്ത്യൻ ഭരണഘടനയുടെ 26 മത്തെ ഭേതഗതി പ്രകാരം നമ്മുടെ മൗലിക അവകാശമായ വോട്ട് ചെയ്യാൻ 18 വയസ്സ് തികയണം.

ഇന്ത്യൻ ഭരണഘടന അനുസരിച്ചു വിവാഹം കഴിക്കാൻ ഒരു സ്ത്രീക്ക് 18 വയസ്സോ, ഒരു പുരുഷന് 21 വയസ്സോ തികയണം.

18 വയസ്സ് പ്രായത്തിനു താഴെയുള്ള ഏവരെയും പ്രായപൂര്‍ത്തിയാകാത്തവർ (Minor) എന്നു നിയമം വിളിക്കുന്നു.

ഇവർക്ക് ബാങ്ക്, പാസ്സ്പോർട്ട് സംബന്ധിച്ച വിഷയങ്ങളിൽ പോലും മാതാപിതാക്കളുടെ പൂർണ പിന്തുണ ഇല്ലാതെ ഒന്നും സ്വയമേ ചെയ്യുവാൻ നിയമം അനുവദിക്കുന്നില്ല.

മേൽ പറഞ്ഞ കാര്യങ്ങൾ, പ്രമാണങ്ങൾ ലംഘിച്ചു ആരെന്തു ചെയ്താലും നിയമപരമായി ശിക്ഷാർഹമായ കുറ്റം തന്നേ.

ഒരു രാജ്യത്തു ജനിച്ച ഏതു വ്യക്തിയും, ആരും പ്രത്യേകിച്ചു പറയാതെ തന്നെ ആ രാജ്യത്തെ പൗരൻ (അംഗം) എന്നു നിസംശയം പറയാൻ കഴിയും.

എന്നിരുന്നാലും അവർക്ക്, ഞാൻ ആ രാജ്യത്തെ പൗരൻ (അംഗം) ആണെന്ന് പറഞ്ഞു, നിയമ പരിധി വിട്ട് രാജ്യത്തെയോ മറ്റു ഏതു മേഖലയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പോലും വോട്ട് ചെയ്യാനോ, വിവാഹം കഴിക്കാനോ വ്യവസ്ഥ ഇല്ല.

നിയമ സംവിധാനം വയസ്സിന്റെ പരിധി നിശചയിച്ചതു കൊണ്ട് അതിനു വിപരീതമായി ആരെങ്കിലും അങ്ങനെ ചെയ്താൽ തന്നെയും അത് അസാധുവും ശിക്ഷാർഹമായ കുറ്റം എന്നു പ്രത്യേകം പറയണോ…

ഇനിയു കാര്യത്തിലോട്ടു കടക്കാം… “അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ”? (റോമർ 6:3).

അപ്പോൾ സ്നാനം സഭയോട് ചേരാനോ സഭയിൽ അംഗം ആകാനോ അല്ല എന്നു വ്യക്തം. സ്നാനപ്പെടാൻ പ്രായപരിധി വച്ചിട്ടില്ല, എന്നാൽ വിശ്വസിക്കുന്നവരെ സ്നാനപെടുത്തണം എന്നതും വ്യവസ്ഥ.

എന്നാൽ സ്നാനം ഏൽക്കുന്ന ഏതു പ്രായപൂര്‍ത്തിയാകാത്തവർ (Minor) ആയിക്കോട്ടെ പ്രായപൂര്‍ത്തിയായവർ (Major) ആയിക്കോട്ടെ അവർ സഭയുടെ (പള്ളിയുടെ) അംഗങ്ങൾ തന്നേ. അതിനു സംശയവും വേണ്ടാ…
ദൈവസഭയിൽ നമുക്ക് ജനിച്ച മക്കളും, കൊച്ചുമക്കളും ഒരർത്ഥത്തിൽ സഭയുടെ അംഗങ്ങൾ തന്നെ.

എന്നാൽ ഇന്നു കാണുന്ന ചില വേർപെട്ട പ്രാദേശിക (local) സഭകളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ (Election) സ്നാനപ്പെട്ടു സഭയുടെ അംഗങ്ങൾ ആയി എന്ന ഒരേ കാരണത്താൽ പ്രായപൂര്‍ത്തിയാകാത്തവർ (Minor ) പോലും വോട്ട് ചെയ്‌യുന്നത്‌ കാണാറുണ്ട്.

ഇതു രാജ്യത്തിന്റ നിയമം അനുസരിച്ചു ശരിയോ എന്നു നേതൃത്വം വില ഇരുത്തേണ്ടിയിരിക്കുന്നു.

ദൈവ വചന പ്രകാരം വോട്ടിംഗ് ഇല്ല. പല സന്നർഭങ്ങളിൽ അവർ ചീട്ടിട്ടു എന്നു വചനത്തിൽ നാം വായിക്കുന്നു.

വോട്ടിംഗ് നാട്ടു സമ്പ്രദായം ആണ്. അപ്പോൾ അതിനു ദേശത്തിന്റ അഥവാ രാജ്യത്തിന്റെ നിയമം പൂർണമായും ബാധകമാണെന്നത്തിനു ഒരു സംശയവും വേണ്ട.

നല്ലതും തീയതും, നന്മയും തിന്മയും, വേണ്ടതും വേണ്ടാത്തതും, വരുംവരാഴികകളും തിരിച്ചറിവില്ലാത്ത ഒരു മൈനർ സ്നാനപെട്ടു ക്രിസ്തുവിനോട് ചേർന്നു (സഭയുടെ അംഗം ആയി) എന്നു പറഞ്ഞു വോട്ട് ചെയ്താൽ അതിന്റ സാധുത അല്ലെങ്കിൽ നിയമവശം ഒന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.

ഇതെല്ലാം ആർക്കുവേണ്ടി, എന്തു നേടാൻ, എന്തു വെട്ടിപ്പിടിക്കാൻ,
ആരെ വിജയിപ്പിക്കാൻ, ആരെ തോൽപ്പിക്കാൻ, എന്നു ചിന്തിക്കണം.

“സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ”
(1 പത്രൊ 2:13). “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു” (റോമ 13:1-13:7). “യഹോവയെയും രാജാവിനെയും ഭയപ്പെടുക” (സദൃ 24:21).

നിയമം തെറ്റിച്ചുള്ളതിനു സ്വർഗീയ അംഗീകാരം ഉണ്ടാകുമോ?….
ഇതിൽ ദൈവത്തിന് പ്രസാദം തോന്നുമോ?.. എന്നതാണ് ചോദ്യം?…..

ഞാൻ വോട്ടു ചെയ്തല്ലോ!… നാളെ എനിക്ക് വിവാഹം കഴിക്കണം എന്നു
ഒരു മൈനർ ശാഠ്യം പിടിച്ചാൽ നടത്തി കൊടുക്കുമോ?.

ഒരിക്കലും നടക്കില്ല, അംഗീകരിക്കില്ല എന്നറിയാം, കാരണം അതു നടത്തി കൊടുത്തവരും, കാർമീകത്വം ചെയ്തവരും, വിവാഹം കഴിച്ചവരും കുറ്റക്കാരാകും. അവർ നിസംശയം അഴിക്കുള്ളിൽ ആയിതീരും.

അങ്ങനെയെങ്കിൽ അവർ ചെയ്ത വോട്ട് നിയമ പ്രകാരം സാധുവോ അസാധുവോ എന്നു ചുമതലപ്പെട്ടവർ തീരുമാനിച്ചു കൊള്ളുക.

നാം എല്ലാത്തിനും കണക്കു കൊടുക്കേണ്ടിയവർ എന്നു ഓർമവക്കുന്നത് നല്ലതായിരിക്കും.

മൈനർ വോട്ട് ചെയ്താൽ ശിക്ഷാർഹം അല്ലേ. ആരു ശിക്ഷ വാങ്ങണം എന്നതാണ് വിഷയം, വോട്ടു ചെയ്തവരോ, ചെയ്യുവാൻ അനുവാദം കൊടുത്തവരോ, ശാന്തമായി ചിന്തിക്കു. സഭാ നേതൃത്വം ഒന്നുകൂടി ആലോചിക്കൂ….

വേർപെട്ട വിശ്വാസ സമൂഹത്തിൽ വിഗ്രഹം (idol) ഉണ്ടോ?..ഉണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുമോ?..

ജീവനുള്ള ദൈവത്തെക്കാൾ ഉപരി നാം എന്തിനേയെങ്കിലും സ്നേഹിക്കയോ, അവർ ഇല്ലായെങ്കിൽ ഒന്നും നടക്കില്ല, അതുകൊണ്ട് അവർ എപ്പോഴും കൂടെ വേണം എന്നതൊന്നാലോ, അവയ്ക്കു അമിതമായ പ്രാധാന്യം കൊടുക്കയോ, എന്തിനോടെങ്കിലും ആരാധന മനോഭാവം വരുകയോ ചെയ്യുന്നതെല്ലാം ഒരു ദൈവ പൈതലിനെ സംബന്ധിച്ചടത്തോളം, അവകൾ വിഗ്രഹം ആയി മാറുന്നു എന്നതാണ് സത്യം.

എനിക്ക് തോന്നുന്നു രണ്ടു തരം വിഗ്രഹം ഉണ്ടെന്ന്. ഒന്നാമത്തേത് ജീവൻ ഇല്ലാത്തതും രണ്ടാമത്തേത് ജീവൻ ഉള്ളവയും. അതേ മനസ്സിനുള്ളിലോ ഒരു പ്രതേക സ്ഥലത്തൊ പ്രതിഷ്ഠിക്കുന്നതൊക്കെയും വിഗ്രഹങ്ങൾ ആയി കണക്കാക്കാം.

ഒന്നാമത്തേത് തല്ക്കാലം ഇല്ലെന്നു പറഞ്ഞു ഒരുവിധത്തിൽ സമാധാനിക്കാം. എന്നാൽ രണ്ടാമത്തേത് ഉണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

പല ഭവനങ്ങളിലും മക്കൾ അവരുടെ മാതാപിതാക്കന്മാർക്കും അതു പോലെ തിരിച്ചും വിഗ്രഹങ്ങൾ ആയി മാറുന്നു.

കർത്താവു പറയുന്നത് കേട്ടില്ല എങ്കിലും സാരമില്ല, എന്നാൽ മക്കൾ പറയുന്നതിനു അപ്പുറം ഇല്ല.

അബ്രഹാമിന്റെ മുൻപിൽ യിസഹാക് ഒരു വിഗ്രഹം ആയിരുന്നെങ്കിൽ ഒരിക്കലും ഏകജാതനെ യാഗം കഴിക്കാൻ കൊണ്ടു പോകില്ലായിരുന്നു.

ചില സഭകളിൽ ശുശ്രുഷകന്മാർ ചില വിശ്വാസികളുടെ വിഗ്രഹം ആയി മാറുന്നു.

ഒരു നിശ്ചിത സമയം കഴിഞ്ഞിട്ടും അവരെ മാറ്റുന്നില്ല എങ്കിൽ ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇതിന്റെ മുഴുവൻ ഉത്തരവാദിത്തം മേലധികാരികൾക്കും, പക്ഷം പിടിക്കുന്ന ഒരു കൂട്ടം സഭയിലെ വിശ്വാസികൾക്കും തന്നെ.

പണ്ടു കാലങ്ങളിൽ അപ്പച്ചന്മാർ പറഞ്ഞത് ഓർക്കുന്നു, 150 സങ്കീർത്തനങ്ങൾ വായിച്ചു കഴിഞ്ഞാൽ എല്ലാവരെയും സ്ഥലം മാറ്റണം എന്നത് എത്രയോ സത്യം തന്നെ.

അതുകൊണ്ട് തന്നെയാണ് സർക്കാർ സ്ഥാപങ്ങളിൽ പോലും 3 വർഷം ആകുമ്പോൾ സ്ഥലമാറ്റം കൊടുക്കുന്നത്. ആരുടെയും വേര് ഉറയ്ക്കുവാൻ പാടില്ല.

വേരുറച്ചാൽ പിന്നെ പിഴുതു മാറ്റാൻ പ്രയാസമാണ്. ശ്രമിച്ചാൽ തന്നെയും അത് വളരെ വൻ നാശനഷ്ടങ്ങൾ പല മേഖലകളിൽ വരുത്തുവാൻ സാധ്യത കൂടുതൽ ആകുന്നു.

വേര് ആഴത്തിൽ ഉറച്ചാൽ പിന്നെ, ആദ്യം അനുകമ്പ, പിന്നെ കൂട്ടുപിടിത്തം, പിന്നെ ഗ്രൂപ്പ്‌ ആയി, പിന്നെ പരസ്പരം വിട്ടുപിരിയാൻ കഴിയാത്ത സുഹൃത്ത് ബന്ധം എന്ന സ്ഥിതിയിൽ എത്തിചേരുന്നു

അവർ എപ്പോഴും ഞങ്ങളുടെ കൂടെ കാണണം എന്ന തോന്നൽ, പിന്നെ അവർ ഇല്ലായെങ്കിൽ ഒന്നും നടക്കില്ല എന്ന ധാരണ, അവർക്കു പകരം വെക്കാൻ വേറെ ആരും ഇല്ല എന്ന മനോഭാവം.

എല്ലാവരെക്കാൾ ഉപരി അമിത പ്രാധാന്യം, സകല നിയമങ്ങളും കീഴ്‌വഴക്കങ്ങളും, മനുഷ്ത്വവങ്ങളും കാറ്റിൽ പറത്തി അവർ ദൈവസഭയിൽ വിശ്വാസികളുടെ മുൻപിൽ അവരുടെ മനസ്സുകളിൽ കർത്താവിന്റെ പേരുപറഞ്ഞു (Care of) ഒരു വിഗ്രഹം ആയി മാറുന്നു.

അതുപോലെ തിരിച്ചും ശുശ്രുഷകന്മാർക്ക് ചില വിശ്വാസികൾ വിഗ്രഹം ആയി മാറുന്നുണ്ട്.

അവർ തമ്മിൽ ഉണ്ടാകുന്ന പല ഭൗതീകമായ കൊടുക്കൽ വാങ്ങൽ, കഷ്ടതയിൽ കൊടുക്കുന്ന സാമ്പത്തീക കൈത്താങ്ങലുകൾ, കായികമായി ചെയ്യുന്ന സഹായങ്ങൾ, അതുമൂലം ഉണ്ടാകുന്ന കടപ്പാടുകൾ നിമിത്തം അവർക്ക്‌ പരസ്പരം വിട്ട് പിരിയാനോ അവരെ തള്ളി പറയാനോ, അവരെ കുറ്റപ്പെടുത്തുവാനോ കഴിയാത്ത അവസ്ഥയിൽ എത്തിക്കുന്നു.

അവരിൽ ഉള്ള കുറവുകൾ, തെറ്റുകൾ പോലും ചൂണ്ടിക്കാണിക്കാൻ മനസ്സുവരാത്ത അഥവാ ധൈര്യം കാണിക്കുവാൻ സാധിക്കാത്ത അവസ്ഥയിൽ ബന്ധങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങുന്നു എന്നതാണ് അപലപനീയം.

ഒരു പ്രേത്യേക തരം ഭയം, ആരാധന, വേർപിരിയാൻ ആവാത്ത ബന്ധം അവിടെ സംജാതമായി അവർ പരസ്പരം മനസ്സുകളിൽ വിഗ്രഹങ്ങൾ ആയി മാറുന്നു എന്നു പറയുന്നതല്ലേ വാസ്തവം.

ഇതൊന്നും ആത്മഭാരമോ ദൈവ വേലയിലെ ആത്മാർത്ഥതയോ അല്ല, തികച്ചും ഭൗതീക ലക്ഷ്യവും ജീവിത മാർഗവും മാത്രം.

അയ്യ്യോ….. വിഗ്രഹം ഉണ്ടാക്കുന്നവനും, മറ്റുള്ളവരുടെ മുൻപിൽ സ്വയം വിഗ്രഹം ആയി മാറുന്നവർക്കും, അതിനു പ്രാധാന്യം കൊടുക്കുന്നവും ഹാ കഷ്ടം…….

നാം നന്നായി ഉണരേണ്ട കാലം ആസന്നമായി. “നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ ” എന്നു പാടുമ്പോൾ അവ കർത്താവിന്റെ മനസ്സിനു വേദന ഉളവാക്കുന്നവ ആകരുത് എന്നു മാത്രം പറയുന്നു.

എല്ലാം കർത്താവിന്റെ പേരിൽ ചെയ്തു കൂട്ടീട്ടു “അവൻ നമ്മെ അറിയുന്നില്ല” എന്ന ശബ്ദം ആണ് നാം കേൾക്കുന്നതെങ്കിൽ നമ്മുടെ ഓട്ടവും പ്രയത്‌നവും എന്താകും..

മേൽ പറഞ്ഞ കാര്യങ്ങൾ ഒരു വിമർശനം ആയി എടുക്കരുത്. ചില യാഥാർഥ്യങ്ങൾ ചൂണ്ടി കാട്ടി എന്നു മാത്രം. നമ്മുടെ മുമ്പിലെ ലക്ഷ്യം എന്താണ്. നാം അവ നേടുന്നില്ല എങ്കിൽ നമ്മുടെ ഓട്ടവും അദ്ധ്വാനവും വൃഥാ…

ഒരു കാര്യം തീർച്ച. സ്വർഗം തരിശ്ശായി കിടന്നാലും ദൈവം വിട്ടുവീഴ്ച്ച ചെയ്യുമോ എന്നു തോന്നുന്നില്ല. അവിടെ എല്ലാവരെയും ഒരുമിച്ചു ജയിപ്പിക്കുന്ന (all pass) സമ്പ്രദായം ഇല്ല. പരീക്ഷ നന്നായി എഴുതി തന്നേ ജയിക്കണം എന്നകാര്യം മറന്നുപോകരുത്.

ഈ രീതിയിൽ പോയാൽ, കർത്താവ് ഇപ്പോഴത്തെ വേർപെട്ട സമൂഹത്തിന്റെ അകത്തു നിന്നുംതന്നേ തനിക്കുവേണ്ടി വാട്ടവും മാലിന്യവും ഇല്ലാത്ത കളങ്കമറ്റ മണവാട്ടി സഭയെ ഒരുക്കി എടുക്കും എന്നത് സത്യം തന്നെ…

ഏറെയായാൽ വായനാക്ഷീണം ഉണ്ടാകും അതുകൊണ്ട് ബാക്കി പിന്നാലെ തുടരാം…. നാം എവിടെ കാണും എന്നു സ്വയം പരിശോധിച്ചാൽ നന്ന്…….. മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.