ചെറുചിന്ത: രക്തത്തിന്റ മുദ്രയാണ് | രാജൻ പെണ്ണുക്കര

 

Download Our Android App | iOS App

പ്പോൾ ഇതിന്റെ രണ്ടാം വരവ്, പതിവിലും വിപരീതമായി അതിശക്തി ആർജ്ജിച്ച് താണ്ടവം ആടുന്നു. എവിടെയും നിരാശയുടെ നിഴലാട്ടം. നാളെത്തെ പ്രഭാതം കാണുവാൻ കഴിയുമോ എന്ന വ്യാകുലം.

post watermark60x60

ഇന്നലെ കണ്ടവർ ഇന്നില്ല ഭൂതലേ. നാളെയിൻ ഊഴം ആരുടേതെന്ന് ഓർത്ത് വിലപിക്കുന്നു മനുഷ്യൻ. ഇന്നലെ കണ്ടവർ ഇന്നു മാറുന്നു ദൂരെ. അതിൽ ബന്ധങ്ങളില്ല ലേശവും.

ഇന്നു വീണ്ടും ഏവരുടേയും മുഖഭാവം ഒരുപോലെ. ദേഷ്യമോ, പുഞ്ചിരിയോ, ഉള്ളിൽ എന്നുപോലും തിരിച്ചറിയുന്നില്ല മനുഷ്യൻ. സത്യത്തെ മറയ്ക്കുന്നു ആറിഞ്ചു തുണികഷണം. മുഖാവരണത്തിൽ ചില നിറങ്ങളുടെ ഭേതങ്ങൾ മാത്രം. ഇതല്ലേ മനുഷ്യ യഥാർത്ഥത്തിൽ നിന്റെ തനി നിറം .

അൽപ്പം പ്രാണവായുവിനായി പിടയുന്നു മനുഷ്യൻ. വഴിയോരത്തു നെഞ്ചത്തടിച്ചു കരയുന്നു മനുഷ്യർ. കൂട്ടം കൂട്ടമായി കത്തുന്നു ശവശരീരങ്ങൾ. അവിടെയും പണം സമ്പാദിക്കാൻ നോക്കുന്ന മനുഷ്യരെന്ന കഴുകൻമാർ. ശവശരീരങ്ങൾ വെച്ച് വിലപ്പേശുന്നു പുതിയ ഇനം സംസ്കാര രീതികളും ടീമുകളും. നിശയിൽ തോന്നുന്നു താരവൃന്ദം കണക്കെ സ്മശാന ഭൂമികൾ. ടോക്കണുമായി ഊഴം കാത്തുനിൽക്കുന്ന ഉറ്റവർ ചുറ്റും. കണ്ണുനീരിനാൽ നനഞ്ഞു കുതിരുന്ന ശ്‌മശാനത്തിലെ മണ്ണിനുമുണ്ട് നൊമ്പരങ്ങളുടെയും കദന ഭാരത്തിന്റെയും വേർപാടിന്റെയും, കനലിന്റെ ചൂടിന്റെയും ഒത്തിരി കഥകൾ പറയുവാൻ.

ധനവാനും നേതാക്കൾക്കും ലഭിക്കുന്നു വാക്‌സിനും, കിടക്കയും, ഓക്സിജനും ക്ഷിപ്രം. അവർ എന്തറിയുന്നു പാവങ്ങളുടെ പ്രാണ വേദനയും പിടച്ചിലും..

സമയബദ്ധിത സംസ്കാരം ലഭിക്കാതെ നോക്കെത്താദൂരത്ത് പിന്നെയും വരിവരിയായി കിടക്കുന്നു അഴുക്കുന്ന ശവശരീരങ്ങൾ . എവിടേയും പ്ലാസ്റ്റിക്കിൽ കെട്ടിവെച്ചവ മാത്രം. കർമ്മങ്ങളുടെ പൂർത്തികരണത്തിനായി അക്ഷമയോട് കാത്തുനിൽക്കുന്ന സ്വന്തക്കാർ ചുറ്റും. ബന്ധുക്കൾ ഏതു ചിതയിൽ കത്തുന്നു എന്നു പോലും തിരിച്ചറിയാതെ, എരിഞ്ഞു തീർന്ന കനലുകൾ അണയാൻ കാത്തു നിൽക്കുന്നു ഒരുകൂട്ടം മരച്ചുവട്ടിൽ. വരച്ചു തീർക്കാൻ ആവുന്നില്ല ഈ ചിത്രം മനസ്സിൽ.

ഇതെല്ലാം കണ്ടിട്ടും മനുഷ്യൻ ഇനിയും പഠിക്കുന്നില്ല പാഠങ്ങൾ. മനുഷ്യനിൻ ഘോരമാം പ്രവർത്തിയിൽ ശമിക്കുമോ ദൈവത്തിൻ കോപം ഇനിയും. ചെയ്തുകൂട്ടിടും നിൻ അപരാധത്തിൻ ഫലം അനുഭവിച്ചു കൂട്ടുന്നു നിരപരാധികളാം ചിലർ.

ആർക്കു വേണ്ടി പണിതുയർത്തുന്നു മന്ദിരങ്ങളും, ആലയങ്ങളും, അമ്പരചുംബികളാം പ്രതിമകളും ഉലകിൽ. മനുഷ്യനെ മനുഷ്യനായി കാണുവാനാകുമോ ഒരുനിമിഷം. മനുഷ്യരേ ഭൂമിയിൽ ഇല്ലായെങ്കിൽ ആർക്കായി തീർന്നിടും ഈ വിധചിലവുകൾ. ഇന്നും മറന്നു പോകുന്നാസത്യം ഇനിയും വേണം ആശുപത്രികൾ പലതരം.

പടവെട്ടി നിന്നവർ തളരുന്നു, ശുശ്രുഷിച്ചവരിൽ പലരും മരിച്ചു വീഴുന്നു. പലരും പ്രാണരക്ഷാർത്ഥം ഓടി അകലുന്നു. എന്തൊരു വേദന ജനകമായ കാഴ്ച്ച. നാളത്തെ ഊഴം ആരുടേതെന്ന ചിന്ത മാത്രം ബാക്കി. യഥാർത്ഥ പരിശോധന ഫലം വരുംമുൻപേ നിരാശയിലും ഭയത്തിലും ജീവിതം അവസാനിപ്പിക്കുന്നു ഒരുകൂട്ടർ. ബി പോസിറ്റീവ് എന്നു പറഞ്ഞു നടന്നവർപോലും പോസിറ്റീവ് എന്ന ഫലം കണ്ടിട്ട് കുഴഞ്ഞു വീഴുന്നു..

ഇതു ഞങ്ങളുടേത് എന്നു വാദിച്ചവർ, അടിപിടി കൂടിയവർ ഇന്നെവിടെ???. ഇന്നവരും കിടക്കുന്നു ആശുപത്രി കിടക്കയതിൽ സ്ത്രീ പുരുഷ വ്യത്യാസമെന്യേ ഒരേ കിടക്കയിൽ അങ്ങോട്ടും ഇങ്ങോട്ടും തല ചായ്ച്ചവസ്ഥയിൽ. ഇപ്പോൾ എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കുക എന്നുമാത്രമായില്ലേ പരമപ്രധാന ലക്ഷ്യം. ഇതു വലിയ പട്ടണങ്ങളിലെ നേർകാഴ്ച.

സകലതും വെട്ടിപിടിച്ചു ഭൂലോകത്തെ കിഴടക്കാൻ ഓടിയവർ ഇന്നെവിടെ.
ഒരു കുഞ്ഞു വൈറസ്സിനെ കീഴടക്കി തോൽപ്പിക്കാനുള്ള തത്രപ്പാടിലല്ലേ ഇന്നു ലോകം മുഴുവനും. ജാതി എന്നില്ല, ലിംഗഭേതമില്ല, ഭാഷാ വ്യത്യാസമില്ല, പ്രായവ്യത്യാസമില്ല. സ്ഥാനങ്ങളും മാനങ്ങളും അതിനു പ്രശ്നമേയല്ല.

ദൂരം എന്നതും വിഷയമല്ല, കൊട്ടാരം എന്നില്ല, കുടിൽ എന്നുമില്ല, അഞ്ചു വൻ കരയെയും ഒരുമിച്ചു മുൾമുനയിൽ നിർത്തുവാൻ കഴിവുള്ളവൻ ഇത്ര ചെറിയ അണുവോ!!!!.

ഓരോ ദേശത്തും ഓരോ സ്വഭാവം, ഓരോ കാലാവസ്ഥയിലും ഓരോ പെരുമാറ്റരീതി, ഓരോരുത്തരിലും വ്യത്യസ്തമായ പ്രവർത്തനരീതി… അയ്യ്യോ…. ഇത്ര മാത്രം കിറുകൃത്യതയുള്ള പരിശീലനവും, അഭിനയചാതുര്യവും ആരുകൊടുത്തു.

വിജയിച്ചു എന്നൊ അവനെ തുരത്തി ഓടിച്ചു എന്നു ഭാവിക്കണ്ട, ആശ്വസിക്കയും വേണ്ട. കണ്ണുമടച്ചു ഉറങ്ങി (Dormant) കിടക്കുന്നു എന്ന് അഭിനയിക്കാൻ മിടുമിടുക്കൻ. എപ്പോൾ സടകുടഞ്ഞു എഴുന്നേൽക്കും എന്നു പോലും പറയുവാൻ കഴിയാത്ത അവസ്ഥ.

നമുക്കും പാലിക്കാം അകലം, നമുക്കും കഴുകിടാം പലവുരു കൈകളെ. നമ്മുടെ പരിരക്ഷക്കും പ്രതിരോധത്തിനും ഒരു സീമയുണ്ടെന്ന് ഓർക്കുക സോദരാ അനുനിമിഷവും. അതും താൽക്കാലികം എന്നുമാത്രം. ഇതിനും ഒരു ഉടയവൻ അല്ലെങ്കിൽ സൃഷ്ടാവ് ഉണ്ടല്ലോ, അവനോടു അപേക്ഷിക്കാം ഇതിനെ ഒന്നു നിയന്ത്രിക്കാൻ. എന്നാൽ നമുക്ക് വേണ്ടിയത് ഹാബേലിന്റ രക്തത്തെക്കാൾ ഗുണകരമായ കുഞ്ഞാടിന്റെ പുണ്യാഹ രക്തത്തിന്റ മുദ്രയാണ്.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

You might also like
Comments
Loading...