കവിത: അനവധി സത്യങ്ങൾ | രാജൻ പെണ്ണുക്കര

പിണങ്ങല്ലേ പ്രിയരേ…
ഞാനൊന്നു ചൊല്ലട്ടെ
അനവധി സത്യങ്ങൾ

എത്രയോ ഭീഭത്സമീ
കഴിഞ്ഞുപോയ മാസങ്ങൾ
ആരാധനകളില്ലാതെ
ആരാധാനാലയങ്ങൾ തുറക്കാതെ
യോഗാനന്തര സെൽഫികളില്ലാത്ത
ദിനങ്ങളെ ഒന്നോർക്കുമോ
ഒരുനിമിഷം സോദരാ

കൂട്ടംചേരാനവസരമില്ലാതെ
കുശലപ്രശ്നങ്ങളില്ലാതെ
വസ്ത്രപ്രദർശനങ്ങളില്ലാതെ
മോടികാണിക്കാൻ വേദികളില്ലാതെ
സൗഹൃദസന്ദർശനങ്ങൾ ഒട്ടുമില്ലാതെ
എല്ലാം അങ്ങു സൂമിൽലൊതുങ്ങി
എല്ലാമിന്നു തോന്നുന്നു മിസ്സിംഗ്‌

കെഞ്ചിനാം ഇറ്റുപ്രാണനായി
നിർനിമേഷരായി കാത്തിരുന്നേവരും
പുലരിയിൽ കേൾക്കും വാർത്തകളോർത്ത്

ഇന്നും പിടക്കുന്നു ഹൃദയം
പൊലിഞ്ഞുപോയൻ സോദരിൻ
ജീവനെ ഓർത്തു,
മന്ദമെൻ ഹൃത്തിടം ചൊല്ലി
ആണ്ടറുതിയൊന്നു കാണാൻ
കിട്ടുമോരവസരം.

കൈമടക്കുപോയി
കൈവെപ്പ് പോയി
കൈചൂണ്ടി വരുവാൻ
ഇന്നില്ല അവസരം
എല്ലാമോരുതരം
ദൈവത്തിൻ കരങ്ങൾ.

മടുപ്പുതോന്നുന്നുവോ
ഇന്നൊന്നു പോകുവാൻ
പ്രഹസനമാമി ഭക്തിയിൻ
വേഷം കാണുവാൻ…

പശ്ചാത്താപം തെല്ലുമില്ലല്ലോ
ചെയ്തുപോയ തെറ്റിനെയോർത്ത്
വരുന്നു അതിഭീകരമാം ദിനങ്ങൾ
ഓർക്കുക മനസ്സിൽ സദാ

ഭക്തിയിൻ വേഷധാരികൾ
ചതിക്കുന്നു പലരേയും
ചതിക്കുഴിയിൽ പെടുന്നു
പാവം മനുഷ്യരും..

ചിരിക്കുന്നു നാഥൻ
എല്ലാംകണ്ടിട്ടവൻ
എൻപേരിലല്ലോ ചെയ്തവർ
കൂട്ടുന്നി മഹാപാതകം അനുവാസരം.

(രാജൻ പെണ്ണുക്കര)

-Advertisement-

You might also like
Comments
Loading...