കവിത: ബർത്തിമായി | രാജൻ പെണ്ണുക്കര
ഒരു കാതമകലെ വഴിയരികിൽ
ഇരിക്കുന്നു അന്ധനാം ബർത്തിമായി,
നാൾ ഏറെയായി ദീനൻ എന്നും
ഇരക്കുന്നു ഒരുചാൺ വയറിനായി...! (2)
കീറി മുഷിഞ്ഞതാം കുപ്പായം
മേലാകെ കിടക്കുന്നു അലസമായി,
പ്രാണസഖി പോലെന്നും കൂടെ വരും
ഊന്നുവടിയും…