കവിത: നേർകാഴ്ചകൾ | രാജൻ പെണ്ണുക്കര

കാലമേ നിന്നെ വർണ്ണിക്കും
സോളമെൻസുഭാഷിതംപോലി
കേരള നാട്ടിലുമിതൊരു-
പെരുമഴക്കാലം

ബഹുവിധനാമത്തി-
ലതറിയപ്പെടും
മത്സരമൊയെന്നു
തോന്നുമാറെപ്പൊഴും

കാലമാണയ്യോ ഇപ്പം
കൺവെൻഷൻ കാലം
എവിടെ തിരിഞ്ഞാലും
ഉത്സവകാലം

കറങ്ങിതിരിഞ്ഞു ഞാനുമെ-
ത്തിയൊരു പന്തലിൽ
വെള്ളവസ്ത്രധാരികൾ നിറ-
ഞ്ഞൊഴുകുന്നു വെള്ളമ്പോലഹൊ

പരതിയെൻ കണ്ണുകൾ
നാലുപാടുമൊത്തിരി
എല്ലാമെനിക്കൊരു
കൗതുകം പോലെയായി.

പ്രദർശന മത്സരമൊയെന്നു
തോന്നുമാറനേകർ
ഇരിക്കുന്നു വെള്ളരിപ്രാവു
പോൽ സ്റ്റേജിലായി.

പിന്നേ മറ്റൊലികൊണ്ടാ-
ശബ്ദമെൻ കാതിൽ
അടച്ചിടാം കണ്ണുകൾ
പ്രാർത്ഥനാ നേരമായി.

പാവം ജനങ്ങളൊ
ഇറുക്കിയടച്ചു കണ്ണുകൾ
എന്നിട്ടും തുറിച്ചുനോക്കുന്നു
സ്റ്റേജിലെ കണ്ണുകൾ.

ഇതിനിടെ തൊണ്ടുന്നു
പലരും മൊബൈലിൽ
കുശലാന്വേഷണം
തുടരുന്നു ഭംഗിയായി.

വാണിജ്യം നടത്തുന്നു
പൊടിപൂരം സ്റ്റാളിലായ്
ഞങ്ങൾക്കു വേണ്ടയി-
പ്രാർത്ഥനയെന്നപോൽ.

കാണുന്നു ഞാൻ
ഭോജനശാല മുന്നിൽ
അക്ഷമരായി നിൽക്കുന്ന
ഒരുകൂട്ടം ജനങ്ങളും

അധ്യക്ഷനാം ഒരുവനെ
പുകഴ്ത്തുന്നുവാനോളം
സർവ്വമാനവും മഹത്വവും
ഒരുമനുജനുമാത്രമെന്നോണം

സമയം പോയതും
അഞ്ഞില്ലലേശവും
ഗംഭീരം തുടരുന്നു
പ്രസംഗമാസ്റ്റെജിലും.

ഉടനടി കേട്ടുഞാൻ
ശബ്ദമാപന്തലിൽ
കർത്താവിൻ വരവ്
ആസന്നമായ്പ്രിയരെ.

കൊടുക്കുമോ ഹൃദയം
യേശുവിനായിത്തരുണം,
കൊടുത്തു ഞാനെൻഹൃദയം
ആക്ഷണമേശുവിനായ്.

തിരിച്ചങ്ങു പോകുവാൻ
തുടങ്ങവെ ഞാൻ
തപ്പിനടന്നെൻ
പാദരക്ഷ ചുറ്റുമായ്

പലപ്പോഴും കണ്ടു
കിട്ടാറില്ലെന്നതും സങ്കടം
എന്നാലിന്നൊ
കിട്ടിയതെൻ ഭാഗ്യം.

പിന്നെയും കേട്ടുഞാൻ
ശബ്ദമെൻ കാതിലായ്
തുടങ്ങുവാൻ പോകുന്ന
പദ്ധതി ക്രമങ്ങൾ.

നിരത്തിവെക്കുന്നു ചിലർ
കാലദൈര്‍ഘ്യ കണക്കുകൾ,
കൊടുക്കുവീൻ സോദരെ
കൈനിറയെ പണമായി.

അപ്പൊഴെന്മനം
എന്നോടായി മന്ത്രിച്ചു
കർത്താവിൻ
വരവാസന്നമായെങ്കിൽ,

പിന്നെയെന്തിനീ
പഞ്ചവത്സര പദ്ധതി
ആർക്കുവേണ്ടി പണിയുന്നീ
സൗധങ്ങളോരോന്നും.

ഒന്നുമേപരസ്പരം ചേരുന്നുമില്ല
എത്രകാതം അകന്നുപോയി
പ്രസംഗവും പ്രവർത്തിയും
സ്വർഗ്ഗവും സാക്ഷിയായി
നിൽക്കുന്നു മൂകമായി.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.