കവിത: നിന്നേ തേടി അലയുന്നവർ | രാജൻ പെണ്ണുക്കര

സത്യമേ നിന്നേത്തേടി അലയുന്നുലകിൽ
നിന്നേയൊന്നറിയാൻ ശ്രമിക്കുന്നാവതും
കൺകുളിർക്കെ കാണാൻ കൊതിയുണ്ടൊത്തിരി
കണ്ടുകിട്ടുന്നില്ല എന്നതും സത്യം

സത്യത്തിൻ മുഖം വികൃതമാക്കുന്ന ലോകം
സത്യാന്വേഷിയോ എന്നും ഒറ്റയാൻ യാത്രികൻ
ഒറ്റയ്ക്കവനെ തൂക്കിലേറ്റുന്നു കുരിശിൽ
ദുരിതപൂർണ്ണമാണവൻ ജീവിതമെപ്പോഴും
ഏൽക്കുന്നവൻ മനമാകെ മുറിവുകൾ നിരന്തരം

എരിതീയിൽ വീണ ഈയാം പാറ്റപോൽ
കത്തികരിഞ്ഞുപോകുന്നു സത്യം പറയുന്നവൻ
ബൂട്ടിനടിയിൽ ഞെരിച്ചു കൊന്നെന്നാകിലും
ഫീനിക്ക്സ് പക്ഷിപോൽ
ഉയർത്തെഴുന്നേൽകും ഒരുനാളവൻ.

post watermark60x60

സത്യത്തിൻ പാത ഇടുക്കവും ഞെരുക്കവും
അതിലെ പോകുന്നവർ തുലോം ചുരുക്കവും
അസത്യത്തിൻ പാത അതിവിശാലവും
സഞ്ചാരികളനേകരെന്നതും സത്യം

കണ്ടവരുണ്ടോ സത്യത്തേ ഭൂവിൽ
സത്യത്തിൻ നിറമൊന്നു ചൊല്ലുമൊനീയും
ചിലരിന്നും ചൊല്ലുന്നു പിന്നേയും
സത്യത്തിനു നിറം കൊടുത്തില്ലീശ്വരൻ

എന്നുമെന്നും നമുക്ക് ചൊല്ലുവാനാകണം
സത്യത്തിന്റെ നിറം ശുഭ്രമാണെപ്പോഴും.
സത്യത്തിൻ രുചി ചിലർക്കാണ് മധുരം
മധുരമാം സത്യത്തിൻ ഉറുമ്പരിക്കില്ലതെല്ലും

സത്യാന്വേഷിക്കോ എന്നു കയ്പ്പാണനുഭവം
ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും
അതിനാലിന്നും ചോദിക്കുന്നു പിന്നെയും
നീ സത്യത്തിൻ പക്ഷത്തു നിൽക്കുമോ മേലിലും

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like