Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : സാധുക്കളെ പീഡിപ്പിക്കുന്ന ധനവാന്മാർ |ജെ.പി വെണ്ണിക്കുളം

ദരിദ്രന്മാരെ പീഡിപ്പിക്കുന്നവരെക്കുറിച്ചു പഴയ നിയമ പ്രവാചകന്മാരായ യെശയ്യാവും അമോസും പ്രവചിച്ചിട്ടുണ്ട്. ജോസീഫസിന്റെ ചരിത്രത്തിലും ഇതുപോലെ പീഡിപ്പിക്കപ്പെട്ടവരെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അതു യഹൂദന്മാരെ ഉദ്ദേശിച്ചായിരുന്നു. പാവപ്പെട്ടവരെ…

ഇന്നത്തെ ചിന്ത : ദൈവഭക്തി ആദായ സൂത്രമാകരുത് |ജെ.പി വെണ്ണിക്കുളം

എല്ലാക്കാലത്തും മതഭക്തിയെ ആദായമാക്കുന്നവരെ കാണാം. ദുരൂപദേശകന്മാരും ഇതാണ് ചെയ്യുന്നത്. ഇവർക്ക് ഭക്തിയുടെ വേഷം മാത്രമേയുള്ളു. ഭക്തിയുടെ മറവിൽ പണം സമ്പാദനം ലക്ഷ്യമാക്കുന്ന പ്രവണത കൂടി വരികയാണ്. ഇത്തരക്കാർക്ക് കർത്താവിനെ സേവിക്കാൻ സമയം…

ഇന്നത്തെ ചിന്ത : നാശത്തിനായി ബദ്ധപ്പെടുന്ന ദുഷ്ടന്മാർ | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 4:14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു; 4:15 അതിനോടു അകന്നുനിൽക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക. 4:16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ…

ഇന്നത്തെ ചിന്ത : മല കടലിൽ ചാടുമോ? | ജെ.പി വെണ്ണിക്കുളം

മർക്കൊസ് 11:23 ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.…

ഇന്നത്തെ ചിന്ത : കണ്ണുനീർ വാർത്ത യേശു | ജെ.പി വെണ്ണിക്കുളം

വേദനിക്കുന്നവരെ കാണുമ്പോൾ യേശുവിനു എല്ലായ്പ്പോഴും മനസലിവുണ്ടായിട്ടുണ്ട്. അടുത്ത നിമിഷം ലാസറിനെ ഉയർപ്പിക്കാൻ പോവുകയാണെന്നറിഞ്ഞിട്ടും ആ സഹോദരിമാരുടെ ദുഃഖത്തിൽ യേശു പങ്കുചേർന്നു. ഇന്നും വേദനിക്കുന്നവരെ കാണുമ്പോൾ കർത്താവിനു മറികടന്നു പോകാൻ…

ഇന്നത്തെ ചിന്ത : സ്നേഹിക്കുന്നവരുടെ വീട്ടിൽ വച്ച് അടികൊണ്ടാൽ…| ജെ.പി വെണ്ണിക്കുളം

സെഖര്യാവ് 13:6 നിന്റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്തു എന്നു ചോദിക്കുന്നതിന്നു അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവെച്ചു ഞാൻ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും. ഈ വാക്യം കള്ളപ്രവാചകന്മാർ രക്ഷപെടാൻ പറഞ്ഞതാണെന്നു ചില പണ്ഡിതന്മാർ…

ഇന്നത്തെ ചിന്ത : അറിയാതെ മുളച്ചു വന്ന വിത്ത് | ജെ.പി വെണ്ണിക്കുളം

മറ്റു സുവിശേഷങ്ങളിൽ ഇല്ലാത്ത ഈ ഉപമ മർക്കോസിൽ നാം കാണുന്നു. വിതയ്ക്കുന്നവന്റെ ഉപമയിൽ കേൾവിക്കാർക്കു പ്രാധാന്യമുണ്ട്. എന്നാൽ ഇവിടെ വിതയ്ക്കുന്നവന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതായി കാണാം. വിതയ്ക്കപ്പെടുന്ന വിത്ത് ഫലം കായ്ക്കണം. അതു…

ഇന്നത്തെ ചിന്ത : പ്രളയത്തിനു മീതെ ഇരിക്കുന്നവൻ | ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 29:10 -യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു. പ്രകൃതിക്ഷോഭങ്ങൾ തുടർമാനമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. കൊടുങ്കാറ്റുകൾക്ക് പിന്നാലെ ജലപ്രളയം ഉണ്ടാകാറുണ്ട്.…

ഇന്നത്തെ ചിന്ത : എണ്ണിയാൽ തീരാത്ത അത്ഭുതങ്ങൾ ചെയ്ത യേശു | ജെ.പി വെണ്ണിക്കുളം

യോഹന്നാൻ അപ്പോസ്തലന്റെ രചനയിലൂടെ നമുക്ക് മനസ്സിലാവുന്ന വസ്തുതയാണ് യോഹന്നാൻ 20:30ൽ കാണുന്നത്. "ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു". എണ്ണിയാൽ ഒടുങ്ങാത്ത അത്രയും അത്ഭുതങ്ങൾ യേശു…

ഇന്നത്തെ ചിന്ത : നാം എല്ലാവരും നിദ്രകൊള്ളുമോ? | ജെ.പി വെണ്ണിക്കുളം

കർത്താവിന്റെ വരവുമായി ബന്ധപ്പെട്ടുള്ള വിഷയമാണ് തലക്കെട്ട്. അവന്റെ വരവ് സംഭവിക്കുന്ന നാളിൽ ഒരുകൂട്ടം ആളുകൾ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കും. അപ്പോൾ തന്നെ മറ്റൊരുകൂട്ടർ മുൻപേ മരണം വഴിയായി കടന്നു പോവുകയും ചെയ്തു. ജീവനോടെ…

ഇന്നത്തെ ചിന്ത :​ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് മുഖപക്ഷമോ? | ജെ.പി വെണ്ണിക്കുളം

ഈ ലോകത്തിൽ ജീവിക്കുമ്പോൾ ആളുകൾ മുഖപക്ഷം കാണിക്കാറുണ്ട്. ഓരോരുത്തരും അവരവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടിയാണ് അതു ചെയ്യുന്നത്. സമൂഹത്തിൽ ഉന്ത സ്ഥാനമുള്ളവർക്കും ധനികർക്കും പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ ലോകത്തിന്റെ മാനദണ്ഡങ്ങൾ സഭയിൽ…

ഇന്നത്തെ ചിന്ത : ദൈവത്തിനു വയമ്പ് വാങ്ങാത്തവർ | ജെ.പി വെണ്ണിക്കുളം

യെശയ്യാ 43:24 നീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു. യാതൊരു അർഹതയും…

ഇന്നത്തെ ചിന്ത : വർധിക്കുന്ന വിശ്വാസം പെരുകുന്ന സ്നേഹം | ജെ.പി വെണ്ണിക്കുളം

പൗലോസിന്റെ രചനകളിൽ നാം എല്ലായ്പ്പോഴും കാണുന്ന ഒരു പദമാണ് 'സഹോദരന്മാരെ' എന്ന അഭിസംബോധന. ഇതു സഹോദര സ്നേഹത്തിന്റെ ഊഷ്മളത വെളിവാക്കുന്നു. വിശേഷാൽ, തെസ്സലോനിക്യ വിശ്വാസികളെക്കുറിച്ചു താൻ പറയുമ്പോൾ അന്യോന്യമുള്ള സ്നേഹത്തിൽ വർധിച്ചു വരുവാൻ ആഹ്വാനം…

ഇന്നത്തെ ചിന്ത : അറിയാത്തതിനെ ദുഷിക്കുന്നവർ | ജെ.പി വെണ്ണിക്കുളം

യൂദാ 1:10 ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു. ദുരൂപദേശകന്മാർ അല്പജ്ഞാനികളും കള്ളന്മാരുമാണ്. തങ്ങൾക്കു അറിവില്ലാത്ത…

ഇന്നത്തെ ചിന്ത : കണ്ണിലെ കൃഷ്ണമണിയും ജ്ഞാനവും |ജെ.പി വെണ്ണിക്കുളം

മനുഷ്യ ശരീരത്തിൽ ഏറ്റവുമധികം സൂക്ഷിക്കേണ്ട ഒരു അവയവമാണ് കണ്ണ്‌. കണ്ണിന്റെ കൃഷ്ണമണിക്കു എന്തെങ്കിലും ക്ഷതം സംഭവിച്ചാൽ ശരീരം മുഴുവൻ അന്ധകാരസമാനമായ സാഹചര്യമുണ്ടാകും. കണ്ണിനു പ്രയാസം ഉണ്ടാകാതിരിക്കാൻ കണ്പോളകൾ അതിനെ തടയുന്നുണ്ടല്ലോ. അതു എപ്പോഴും…