ഇന്നത്തെ ചിന്ത : നാം എല്ലാവരും നിദ്രകൊള്ളുമോ? | ജെ.പി വെണ്ണിക്കുളം

കർത്താവിന്റെ വരവുമായി ബന്ധപ്പെട്ടുള്ള വിഷയമാണ് തലക്കെട്ട്. അവന്റെ വരവ് സംഭവിക്കുന്ന നാളിൽ ഒരുകൂട്ടം ആളുകൾ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കും. അപ്പോൾ തന്നെ മറ്റൊരുകൂട്ടർ മുൻപേ മരണം വഴിയായി കടന്നു പോവുകയും ചെയ്തു. ജീവനോടെ ശേഷിക്കുന്നവർക്കു രൂപാന്തരം സംഭവിക്കും. ദ്രവത്വമുള്ള ശരീരം സ്വർഗം കാണുകയില്ലാത്തതിനാൽ അതു അദ്രവത്വത്തെ പ്രാപിക്കണമല്ലോ. ക്രിസ്തുവിൽ മരിക്കുന്ന ഓരോ ഭക്തനും ഒന്നാം പുനരുഥാനത്തിൽ പങ്കുള്ളവരാകാൻ കഴിയും. അതിനാൽ പ്രത്യാശയോടെ ജീവിക്കാം.

ധ്യാനം :1 കൊരിന്ത്യർ 15
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.