ഇന്നത്തെ ചിന്ത : നാശത്തിനായി ബദ്ധപ്പെടുന്ന ദുഷ്ടന്മാർ | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 4:14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;
4:15 അതിനോടു അകന്നുനിൽക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.
4:16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല.

Download Our Android App | iOS App

ദുഷ്ടനും നീതിമാനും തമ്മിലുള്ള വ്യത്യാസങ്ങൾ സദൃശ്യപുസ്തകത്തിൽ കാണാൻ കഴിയും. ജ്ഞാനിയായിത്തീരേണ്ടതിനു പകരം ദുഷ്ടതയ്ക്കു പിന്നാലെ പരക്കം പായുന്ന അനേകരുണ്ട്. അവർക്ക് ജീവിതത്തിൽ ഒരിക്കലും സ്വസ്ഥതയുണ്ടാവില്ല. മറ്റുള്ളവരുടെ നാശം മാത്രം സ്വപ്നം കണ്ടു നടക്കുന്നവരാണിവർ. എന്നാൽ സങ്കീർത്തനങ്ങൾ 1:6ൽ നാം ഇങ്ങനെ വായിക്കുന്നു: യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകുമല്ലോ.

post watermark60x60

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...