ഇന്നത്തെ ചിന്ത : മല കടലിൽ ചാടുമോ? | ജെ.പി വെണ്ണിക്കുളം

മർക്കൊസ് 11:23 ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

post watermark60x60

വിശ്വാസത്തിന്റെ ആഴം മനസിലാക്കാൻ കഴിയുന്ന വാക്യമാണിത്. ‘മല കടലിൽ ചാടിപ്പോകും’, ‘കാട്ടത്തി കടലിൽ നട്ടുപോകും’ എന്നിവ ആലങ്കാരിക പദങ്ങളായി ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നവയാണ്. പ്രാർത്ഥനയുടെ ശക്തിയെ ഈ പദങ്ങൾ വെളിപ്പെടുത്തുന്നു. പ്രിയരെ, സംശയിക്കാതെ വിശ്വസിക്കുന്നവർക്കു അസാധ്യങ്ങൾ സാധ്യമാകും.

ധ്യാനം : മർക്കോസ് 11
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like