ഇന്നത്തെ ചിന്ത : സ്നേഹിക്കുന്നവരുടെ വീട്ടിൽ വച്ച് അടികൊണ്ടാൽ…| ജെ.പി വെണ്ണിക്കുളം

സെഖര്യാവ് 13:6 നിന്റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്തു എന്നു ചോദിക്കുന്നതിന്നു അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവെച്ചു ഞാൻ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും.

post watermark60x60

ഈ വാക്യം കള്ളപ്രവാചകന്മാർ രക്ഷപെടാൻ പറഞ്ഞതാണെന്നു ചില പണ്ഡിതന്മാർ പറയുന്നുണ്ടെങ്കിലും കർത്താവിന്റെ ക്രൂശ് മരണവുമായി ബന്ധപ്പെട്ട് ഇതു നിറവേറി. യൂദാ സ്നേഹിതനായി അഭിനയിച്ചു ഒടുവിൽ യേശുവിനെ ഒറ്റിക്കൊടുത്തുവല്ലോ. ചുംബനം കൊണ്ടു കാണിച്ചു കൊടുത്തതു ഒരർത്ഥത്തിൽ അടികൊടുത്തതിന്‌ തുല്യമായിരുന്നു. പ്രിയരെ, അപമാനിക്കപ്പെട്ടപ്പോഴും യേശു അവനെ സ്നേഹിച്ചിരുന്നു. അതാണ് സാക്ഷാൽ സ്നേഹം.

ധ്യാനം : സെഖര്യാവ് 13
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like